HOME
DETAILS

വരുന്ന പതിനാല് ദിവസങ്ങള്‍ സംഭവിക്കാവുന്നതെന്ത്?- അറിഞ്ഞു പ്രവര്‍ത്തിക്കാം

  
backup
March 20 2020 | 05:03 AM

what-will-happen-coming-14-days2020

 

അടുത്ത പതിനാലു ദിവസങ്ങള്‍ നിര്‍ണ്ണായകം ആണെന്നൊരു ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്ക് ചുരുങ്ങിയത് പത്തു പ്രാവശ്യമെങ്കിലും കിട്ടിക്കാണും. സംഗതി സത്യമാണ്. അടുത്ത രണ്ടാഴ്ച മാത്രമല്ല ഇനി വരുന്ന ഓരോ ദിവസവും നിര്‍ണ്ണായകമാണ്. പക്ഷെ അത് അറിഞ്ഞത് കൊണ്ട് മാത്രം എന്ത് കാര്യം? എന്താണ് അടുത്ത ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നത് എന്നതറിഞ്ഞാലല്ലേ നമുക്ക് എന്തെങ്കിലും തീരുമാനമെടുക്കാന്‍ പറ്റൂ.

ഭാഗ്യത്തിന് കൊറോണയുടെ കാര്യത്തില്‍ ഇത്തരം പ്രവചനം സാധ്യമാണ്, കാരണം ഇപ്പോള്‍ ലോകത്ത് 160 രാജ്യങ്ങള്‍ക്ക് മുകളില്‍ കൊറോണ ബാധ ഉണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലാണ് തുടങ്ങിയത്, അവിടെ ഇന്നലെ പുതിയതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് വായിച്ചത്. അപ്പോള്‍ കൊറോണയുടെ തുടക്കവും ഒടുക്കവും ഇപ്പോള്‍ അത്യാവശ്യം നമുക്കറിയാം. അതറിഞ്ഞാലും വേണ്ട തീരുമാനങ്ങള്‍ വ്യക്തിപരമായും സാമൂഹികമായും നാം എടുക്കുമോ എന്നാണ് പ്രശ്‌നം. തല്‍ക്കാലം അടുത്ത പതിനാലു ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാം.

  1. ഇന്ത്യയില്‍ മൊത്തം കേസുകള്‍ ആയിരത്തിന് മുകളില്‍ പോകും. ലോകത്തില്‍ ഇപ്പോള്‍ ആയിരത്തിന് മുകളില്‍ കൊറോണ കേസുകള്‍ ഉള്ള പതിനാലു രാജ്യങ്ങളുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളേക്കാള്‍ ചെറിയ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ പലതിലും ഈ മാസം ആദ്യം കൊറോണബാധയുടെ എണ്ണം ഇരുന്നൂറില്‍ താഴെയായിരുന്നു. ഇന്നിപ്പോള്‍ ഇന്ത്യയില്‍ 191 കേസുകള്‍ ഉണ്ടെന്നാണ് ഇന്ത്യയുടെ കോവിഡ് ഡാഷ്ബോര്‍ഡ് പറയുന്നത്. കോവിഡ് പകര്‍ച്ച തടയാനുള്ള കര്‍ശനമായ നടപടികള്‍ ഇനിയും ഇന്ത്യയില്‍ വന്നിട്ടില്ലാത്തതുകൊണ്ട് തന്നെ നമ്മുടെ കേസുകള്‍ അടുത്ത രണ്ടാഴ്ചക്കകം ആയിരം കടക്കുമെന്ന് ഏകദേശം ഉറപ്പിക്കാം.
  2. ആളുകള്‍ പരിഭ്രാന്തരാകും: കൊറോണയെപ്പറ്റി ആദ്യം വാര്‍ത്ത വരുന്‌പോള്‍ ദൂരെ എവിടെയോ സംഭവിക്കുന്ന ഒന്നെന്നാണ് ചിന്തിച്ചത്. പിന്നെ കുറച്ചു കൊറോണ തമാശകളായി. മറ്റു രാജ്യങ്ങളില്‍ എന്തുകൊണ്ട് പടര്‍ന്നു, സ്വന്തം നാട്ടില്‍ എന്തുകൊണ്ട് പടരില്ല എന്നുള്ള ആത്മവിശ്വാസമാണ് പിന്നെ കണ്ടത്. ശേഷം കൊറോണ കേസുകള്‍ അടുത്തെത്തി മൊത്തം എണ്ണം ആയിരത്തില്‍ കവിയുന്നു, ആളുകള്‍ പരിഭ്രാന്തരാകുന്നു. എല്ലായിടത്തും സംഭവിച്ചത് ഇതാണ്. ഇതുവരെ നമ്മുടെ കാര്യവും വ്യത്യസ്തമല്ല. ചൂടുള്ളതുകൊണ്ടു നമുക്ക് പേടിക്കാനില്ല എന്ന ശാസ്ത്രവുമായി ഇറങ്ങിയിരിക്കുന്നവര്‍ ഇവിടെയും ഉണ്ടല്ലോ.
  3. സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്ക് കൂടും. പത്തു ദിവസം മുന്‍പ് ആസ്ട്രേലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ടിഷ്യൂ പേപ്പര്‍ കിട്ടാതിരുന്നതും ഉള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് വേണ്ടി ഷോപ്പ് ചെയ്യാന്‍ വന്നവര്‍ തമ്മില്‍ അടികൂടിയതും വര്‍ത്തയായിരുന്നല്ലോ. ഇതൊന്നും നമ്മുടെ ചുറ്റും വരില്ല എന്ന വിശ്വാസമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. പക്ഷെ അടുത്ത പതിനാലു ദിവസത്തിനകം അതും സംഭവിക്കും. ഇനി എന്തൊക്കെ നിയന്ത്രണങ്ങള്‍ വരുമെന്ന് പേടിച്ച് ആളുകള്‍ ആവശ്യമുള്ളതും ആവശ്യത്തില്‍ കൂടുതലും വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങും, അത് കണ്ടു മറ്റുള്ളവരും വാങ്ങിക്കൂട്ടും. ഇതൊരു പാനിക് സാഹചര്യമാകും. ഒന്ന് പെയ്ത് ഒഴിയുന്നത് പോലെ ഒരു റൌണ്ട് പാനിക് ബയിങ് നടത്തി ഷെല്‍ഫ് കാലിയായതിന് ശേഷം വീണ്ടും അവിടെ സാധനങ്ങള്‍ കണ്ടു തുടങ്ങിയാലേ ഇതവസാനിക്കൂ. അടുത്ത പതിനാലു ദിവസത്തിനകം ഈ കാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ നമ്മള്‍ കാണും. (മറ്റു രാജ്യങ്ങളില്‍ അധികം സംഭവിക്കാത്ത ഒന്നും നമുക്കുണ്ടാകാം, പൂഴ്ത്തിവെയ്പ്പും വില കൂട്ടലും).
  4. ആഭ്യന്തര യാത്രാ നിയന്ത്രണങ്ങള്‍ വരും. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന കന്പനികളുടെ യാത്രകള്‍ ഏതാണ്ട് നിലക്കുകയാണ്. താല്‍ക്കാലം ആഭ്യന്തര യാത്രകള്‍ക്ക് വിലക്കില്ല. പക്ഷെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ നോക്കുന്‌പോള്‍ മറ്റിടങ്ങളിലെ രാജ്യങ്ങള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കൊറോണയെ പ്രാദേശികമായി പിടിച്ചുകെട്ടണമെങ്കില്‍ ആഭ്യന്തരമായി ചില റൂട്ടുകളില്‍ എങ്കിലും യാത്രാനിയന്ത്രണങ്ങള്‍ വേണ്ടി വരും.
  5. വീട്ടിനുള്ളിലെ നിയന്ത്രണങ്ങള്‍ ഉണ്ടാകും. പൊതുവില്‍ യാത്രകള്‍ നിയന്ത്രിക്കുന്നത് കൂടാതെ ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതില്‍ പോലും നിയന്ത്രണങ്ങള്‍ വരുത്തിയാണ് ഇറ്റലിയും ഫ്രാന്‍സും സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഈ ഞയറാഴ്ച്ച ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി ജനത കര്‍ഫ്യൂ ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത പതിനാലു ദിവസത്തിനകം രാജ്യത്ത് ചിലയിടത്തെങ്കിലും ആളുകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് നിയന്ത്രിക്കേണ്ടി വരും.
  6. വാട്ട്‌സാപ്പിലെ ലോകാവസാനം ഉറപ്പ്: കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നതോടെ വാട്ട്‌സ്ആപ്പ് ശാസ്ത്രം കൂടുതല്‍ സജീവമാകും. ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറും പ്രധാനമന്ത്രി ഉപയോഗിക്കാന്‍ പോകുന്ന പവര്‍പോയന്റും ഒക്കെയാണ് അവര്‍ ഫേക്ക് ന്യൂസ് ആയി ഉണ്ടാക്കുന്നതെങ്കില്‍ വലിയ താമസമില്ലതെ ലോകമവസാനിക്കുമെന്ന് നോസ്ട്രഡാമസും മറ്റുള്ളവരും പ്രവചിച്ചതിന്റെ തെളിവുമായി അവര്‍ വരും. സൂക്ഷിച്ചാല്‍ ലോകം അവസാനിക്കാതെ നോക്കാം !

കൊറോണ നേരിടുന്നതില്‍ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളി മറ്റുള്ള സ്ഥലങ്ങളില്‍ സംഭവിക്കുന്നതില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ്. കൊറോണക്കാലത്ത് വേണ്ടി വരുന്ന നിയന്ത്രണങ്ങള്‍ ഒന്നും സുഖകരമല്ല. മിക്കവാറും ജനാധിപത്യ രാജ്യങ്ങളില്‍ ആളുകളുടെ സഞ്ചാരം ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് സര്‍ക്കാരിന് (ജനങ്ങള്‍ക്കും) ഇഷ്ടമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അകലെയൊരു രാജ്യത്ത് കൊറോണ നിയന്ത്രിക്കാന്‍ ഒരു നഗരം അടച്ചിട്ടു എന്ന് പറയുന്‌പോള്‍ എന്നാല്‍ മുന്‍കൂറായി കുറെ നിയന്ത്രങ്ങള്‍ കൊണ്ടുവരാം എന്ന് രാജ്യങ്ങള്‍ ചിന്തിക്കുന്നില്ല. അങ്ങനെ അവര്‍ ചെയ്താല്‍ നാട്ടിലെ ജനങ്ങള്‍ അതിനെ അംഗീകരിക്കുകയുമില്ല. പക്ഷെ പതുക്കെപ്പതുക്കെ കൊറോണ അവിടെയും എത്തും, ആയിരം കവിയും, അപ്പോള്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെല്ലാം പരിഭ്രാന്തരാകും, കര്‍ശനമായ നിയന്ത്രണങ്ങള്‍ വരും, അത് ജനങ്ങള്‍ അനുസരിക്കുകയും ചെയ്യും.

നാളെ എന്താണ് ഉണ്ടാവാന്‍ സാധ്യതയുള്ളതെന്ന് ഇന്ന് ചിന്തിക്കുകയും അതിനുള്ള പരിഹാരങ്ങള്‍ ഇപ്പോള്‍ തന്നെ എടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. അപ്പോള്‍ അടുത്ത പതിനാലു ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാമെങ്കില്‍ അതൊഴിവാക്കാനുള്ള ശ്രമവും ഇന്ന് തന്നെ തുടങ്ങാമല്ലോ. സര്‍ക്കാര്‍ അവരുടെ രീതിക്ക് അവര്‍ക്ക് ആവുന്നത് ചെയ്യും. നിങ്ങളും നിങ്ങളുടെ തരത്തില്‍ മുന്‍കൂട്ടി ചിന്തിച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.
സുരക്ഷിതരായിരിക്കുക!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  7 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago