കൊവിഡ്-19: ലോകരാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ലക്ഷങ്ങളുടെ പാക്കേജ്; ഇന്ത്യന്‍ സര്‍ക്കാര്‍ വക തട്ടും മുട്ടും ജനതാ കര്‍ഫ്യൂവും
ന്യൂഡല്‍ഹി: കൊവിഡ്-19 ബാധക്കെതിരെ ലോക രാജ്യങ്ങള്‍ കയ്യും മെയ്യും മറന്നാണ് ലോക രാജ്യങ്ങള്‍ മുന്നിട്ടിറങ്ങുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളും വൈറസ് ബാധയുടെ പിടിയിലായിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നും ഇതില്‍ 10000ലധികം പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ലക്ഷങ്ങളുടെ പാക്കേജാണ് ഒരോ രാജ്യവും അതിജീവനത്തിനായി പ്രഖ്യാപിക്കുന്നത്.
അതേസമയം, വൈറസ് ബാധയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിചിത്രമായ പ്രഖ്യാപനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്. വൈറസ് ബാധ രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യം യുദ്ധസമാനമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും കൊവിഡ് ഇന്ത്യയെ ബാധിക്കില്ലെന്ന് പറയാനാവില്ലെന്നുമായിരുന്നു മോദിയുടെ ആദ്യ പ്രസ്താവന. അതിനാല്‍ ജനങ്ങള്‍ ഒരു ദിവസം സ്വയം കര്‍ഫ്യു ആചരിച്ച് പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഫ്യു ദിനത്തില്‍ കോവിഡ് 19 വൈറസ് ബാധക്കിടെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വൈകുന്നേരം
വീടിന് വെളിയിലിറങ്ങി പ്ലേറ്റിലടിച്ചോ കൈമുട്ടിയോ ആണ് ഇത് പ്രകടിപ്പിക്കേണ്ടത്. അതേസമയം, കൊവിഡ് വൈറസ് ബാധ മൂലം തകര്‍ച്ചയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനോ പ്രയാസമനുഭവിക്കുന്നവര്‍ക്കോ ചികിത്സക്കോ ആവശ്യമായ ഒരു പ്രഖ്യാപനവുമില്ലാതെയാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
എന്നാല്‍, മറുവശത്ത് ലോകത്തിന്റെ തന്നെ പ്രശംസ നേടിയതായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ പ്രഖ്യാപനം. കൊവിഡ് വൈറസ് ബാധമൂലം വലയുന്ന കനേഡിയന്‍ ജനതക്കായി 82 ബില്യണ്‍ ഡോളറിന്റെ ആശ്വാസ പാക്കേജാണ് ട്രൂഡോ പ്രഖ്യാപിച്ചത്. ഇതില്‍ 27 ബില്യണ്‍ ഡോളര്‍ കാനഡയിലെ തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കുമായാണ് നീക്കിവെച്ചത്.
ഇത് രണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്രൂഡോയ്ക്ക് കൈയടികളാണെങ്കില്‍ മോദിയുടെ പ്രഖ്യാപനത്തിന് ട്രോളുകളാണെന്ന് മാത്രം.ജ
കേരളമുള്‍പെടെയുള്ള സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. 20 കോടിയാണ് കേരളത്തിന്റെ പ്രഖ്യാപനം. ഇതിന് പുറമേ സൗജന്യ റേഷനും ലോണുകളും കേരളം ഉറപ്പു നല്‍കുന്നു. പണം നേരിട്ട് ജനങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രഖ്യാപനം.
വൈകുന്നേരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."