HOME
DETAILS
MAL
റാഫേല്‍ ഡീലുകാരന് വിളിക്കിടയില്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞ
backup
March 20 2020 | 08:03 AM
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ നാണക്കേട്, റാഫേല്‍ ഡീലുകാരന് വിളികള്‍ക്കിടെ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഗൊഗോയ് സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇന്നലെ സത്യപ്രതിജ്ഞയ്ക്കായി സഭയിലെത്തിയ ഗൊഗോയ് പ്രതിപക്ഷ നിരയ്ക്കടുത്താണ് ഇരിപ്പുറപ്പിച്ചത്. ഗൊഗോയ് എല്ലാവരെയും അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പരിഗണിച്ചു പോലുമില്ല. സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. നാണക്കേടെന്നും റാഫേല്‍ ഡീലുകാരനെന്നും വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചതോടെ ഗൊഗോയ് പതറി. വിളറിയ മുഖത്തോടെ നിന്ന ഗൊഗോയോട് സത്യപ്രതിജ്ഞ ചെയ്യാന്‍ രാജ്യസഭാധ്യക്ഷന് വെങ്കയ്യനായിഡു നിര്‍ദേശിച്ചു.
ബഹളങ്ങള്‍ക്കിടെ ഒരു വിധം സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ഗൊഗോയ് പ്രതിപക്ഷ ബെഞ്ചിലേക്ക് ഒളികണ്ണിട്ട് നോക്കി. ഈ സമയം പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത്. ഇതിനിടെ ഇടപെട്ട വെങ്കയ്യനായിഡു പ്രതിപക്ഷം ഇത്തരത്തില്‍ പെരുമാറിയത് ശരിയല്ലെന്ന് ആവര്‍ത്തിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദും ഗൊഗോയിയെ പിന്തുണച്ചെത്തി. രാജ്യസഭക്ക് മഹത്തായ പാരമ്പര്യമാണുള്ളതെന്നും മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ നിരവധി മഹാന്മാര് ഇവിടെയിരുന്നിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് സഭയില്‍ നടന്ന ചര്‍ച്ചയിലെല്ലാം പ്രതിപക്ഷ അംഗങ്ങള്‍ ഗൊഗോയിക്കെതിരേ മുനവച്ച് സംസാരിച്ചുകൊണ്ടിരുന്നു.
വൈകാതെ ഇതെ ആളുകള്‍ തന്നെ സ്വാഗതം ചെയ്യുമെന്ന് സഭയില്‍ നിന്ന് പുറത്തിറങ്ങവെ ഗൊഗോയ് പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. അഭിഭാഷകനായ കെ.ടി തുള്‍സിയുടെ ഒഴിവിലാണ് ഗൊഗോയ് നോമിനേറ്റഡ് അംഗമായി രാജ്യസഭയിലെത്തിയത്. സ്വപന്‍ദാസ് ഗുപ്ത, സുബ്രഹ്മണ്യം സ്വാമി, ഡോ. നരേന്ദ്രജാദവ്, സുരേഷ് ഗോപി, മേരികോം, രൂപാഗാംഗുലി, രാംഷക്കീല്, രാഗേഷ് സിന്‍ഹ, സോനാല്‍ മാന്‍സിങ്, രഘുനാഥ് മഹാപത്ര, സംബാജിരാജെ ഛത്രപതി എന്നിവരാണ് മറ്റ് നോമിനേറ്റഡ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."