മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ബന്ധിത കമ്മലടി: ദുരിതത്തിലായി കര്‍ഷകര്‍
കുന്നംകുളം: കുളുരോഗത്തിന് കുത്തിവെപ്പ് എടുത്തു എന്ന് ബോധ്യപെടുത്താന്‍ പശുക്കളുടെ ചെവിയില്‍ കമ്മലടിക്കുന്നത് ദുരിതമാകുന്നു. കാതുകുത്തിനു ശേഷം പഴുത്തൊലിക്കുന്ന കാതുകള്‍ ചികിത്സിക്കാന്‍ പശുക്കളുമായി ഡിസപന്സറിയില് കയറി ഇറങ്ങുകയാണ് കടവല്ലൂരിലെ കര്‍ഷകര്‍. കുളമ്പുരോഗത്തിന് കുത്തിവെപ്പ് എടുത്തു എന്നറിയിക്കാന്‍ പശുക്കളുടെ ചെവിയില്‍ കമ്മല്‍ അടിക്കുന്നതു മൃഗസംരക്ഷണവകുപ്പാണ്. എന്നാല്‍ പല പശുക്കള്‍ക്കും കമ്മലടിച്ചതിന് ശേഷം കാതുകള്‍ പഴുത്തുതുടങ്ങി. എന്നാല്‍ ഇതിനാവശ്യമായ ചികിത്സ നല്കാന് വകുപ്പിന് കഴിയുന്നില്ലെന്നാണ് ആരോപണം. പഴുത്ത കാതിന്റെ വേദന മൂലം പശുക്കള്‍ ഭക്ഷണം കഴിക്കാനോ മേയാനോ തയാറാകുന്നില്ല.
ജീവിത ഉപാതികൂടിയായ പശുക്കളുടെ ദുരിതം കാണുമ്പോള്‍ വാഹനം വിളിച്ചും മറ്റും നിരന്തരം മൃഗാശുപത്രികള്‍ കയറി ഇറങ്ങുകയാണ് കര്‍ഷകര്‍. പഴുക്കുന്നതിന്റെ കാരമെന്താണെന്നോ പ്രതിവിധിയെന്താണെന്നോ പറയാന്‍ ഉദ്യോഗസ്ഥര്ക്കുമാകുന്നില്ല. പശുക്കളുടെ ദുരിതം കാണുമ്പോള്‍ കമ്മലടിക്കാന് ഉദ്യോഗസ്ഥര്‍ക്കും പ്രയാസമുണ്ടെങ്കിലും ഉത്തരവ് മുകളില്‍ നിന്നായത് കൊണ്ട് ചെയ്യാതിരിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."