HOME
DETAILS
MAL
പകരുന്നു, പരിധിയില്ലാതെ...
backup
March 20 2020 | 08:03 AM
ലണ്ടന്‍: കൊവിഡ് ഭീതി ലോകമാകെ പകരുന്നു. ആഗദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചൈന ഭീതിയില്‍ നിന്നു കരകയറിയെങ്കിലും ഇറ്റലി, ഇറാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളില്‍ രോഗം പടര്‍ന്നിപിടിക്കുകയാണ്.
സ്‌പെയിനില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 767 ആയി. കഴിഞ്ഞ ദിവസം മാത്രം 209 ആയിരുന്നു. 17,147 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നത് യൂറോപ്യന്‍ യൂനിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 475 പേരാണ്. ബ്രിട്ടനില്‍ വൈറസ് ഭീതിയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. അമേരിക്കയും കാനഡയും അതിര്‍ത്തി അടച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസംതന്നെ അതിര്‍ത്തികള്‍ അടച്ചിരുന്നു.
ലോകത്താകെ 2,20,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 9,177 പേര്‍ രോഗം ബാധിച്ച് മരിച്ചു. 84,234 പേര്‍ രോഗമുക്തരായതായും ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ദിവസം ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സൊമാലിയയില്‍ ഇപ്പോള്‍ രോഗം പടര്‍ന്നിപിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
തായ്‌ലന്‍ഡില്‍ കഴിഞ്ഞ ദിവസം 60 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 272 ആയി. ഇസ്‌റാഈലിലെ ജയിലില്‍ തടവില്‍ കഴിയുന്ന ഫലസ്തീന്‍ പൗരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലേഷ്യയില്‍ ഇന്നലെ 110 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 900 ആയി.
അതേസമയം, ദിവസങ്ങളായി രോഗം നിയന്ത്രണത്തിലയിരുന്ന ദക്ഷിണ കൊറിയയില്‍ ഇന്നലെ 152 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,565 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."