'പിതാവില്ലാത്തതു കൊണ്ട് അയാന്റെ എട്ട് സഹോദരിമാര്‍ ഇനി അനാഥരാവില്ല'
ഡല്‍ഹി വംശഹത്യയുടെ മുഖമായി മാറിയ അയാന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസം മുസ്ലിം ലീഗ് ഏറ്റെടുക്കും.
മുസ്ലിം യൂത്ത്‌ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഡൽഹി കലാപത്തിന്റെ ദൈന്യതയുടെ മുഖം അയാൻ,
മുസ്ലിം ലീഗ് വേദിയിലെ മുഖ്യാതിഥി...
ഡൽഹിയിൽ കൊല്ലപ്പെട്ട മുദസ്സിറിന്റെ മുഖത്തേക്ക് നോക്കി പൊട്ടിക്കരയുന്ന ഈ ബാലന്റെ ചിത്രം, ലോകത്തെ മുഴുവൻ കണ്ണീരണിയിച്ച ഒന്നാണ്. അത് അയാനായിരുന്നു., മുദസ്സിറിന്റെ സഹോദരി പുത്രൻ. ഈദ് ഗാഹിലെ തബ്‌ലീഗ് ബയാൻ കഴിഞ്ഞു മടങ്ങും വഴിയാണ് മുദസിർ അക്രമികളാൽ കൊല്ലപ്പെടുന്നത്.മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപ കൈമാറാനാണ് നാം ആ കുടുംബത്തെ ആദ്യം കണ്ടു പിടിച്ചത്. മുദ്ദസിറിന് എട്ടും പെൺകുട്ടികളാണ്, മൂത്തവൾക്ക് പതിനാല് വയസ് ഇളയ മകൾക്ക് ഒരു മാസം. ആൺ കുട്ടികളില്ലാതിരുന്ന മുദസ്സിറിന് സ്വന്തം മകനെ പോലെയായിരുന്നു അയാൻ ..ചാച്ചുവിനെ അവനും അത്രക്കിഷ്ടമായിരുന്നു., അത് കൊണ്ടാണ് ചാച്ചുവിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോ അവനു താങ്ങാൻ കഴിയാതിരുന്നത് .. ഇന്നലെയാണ് ഞങ്ങൾ അയാനെ കണ്ടുമുട്ടിയത്. ആ വീട്ടിലെത്തുമ്പോൾ അയാനും, ആ എട്ട് പെൺകുട്ടികളും അവിടെയുണ്ട്. മുദസിറിന്റെ ..മൂത്ത മകൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രണ്ട് പെൺകുട്ടികൾ 'ആലിമ' ആകാൻ ആഗ്രഹിക്കുന്നു. സമൂഹത്തിന് നന്മയും മാനവികതയും പഠിപ്പിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികൾ. ,മെക്കാനിക്കൽ എഞ്ചിനീയറാകാനാണ് അയാന്റെ ആഗ്രഹം.മക്കളുടെ വിദ്യാഭ്യാസത്തിൽ വലിയ ശ്രദ്ധ കൊടുത്തിരുന്നു മുദസിറും കുടുംബവും. ആ പെൺകുട്ടികൾ പഠിച്ചു മിടുക്കികളാകണം. മുദസ്സിറില്ലാത്ത കൊണ്ട് അവരുടെ വിദ്യാഭ്യാസം നമ്മുടെ കൂടി ഉത്തരവാദിത്തമാണ് ..അങ്ങിനെയുള്ള മുഴുവൻ രക്തസാക്ഷികളുടെയും മക്കളുടെ വിദ്യാഭ്യാസത്തിനു മുസ്‌ലിം ലീഗ് താങ്ങാകാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്നലെ മുദ്ദസിറിന്റെ കഥ പി കെ കുഞ്ഞാലിക്കുട്ടിയുടെയും, ഇ റ്റി യുടെയും,വഹാബ് സാഹിബിൻ്റെയും ,നവാസ് ഗനിയുടെയും സാന്നിധ്യത്തിൽ പറഞ്ഞപ്പോഴാണ് ..പിതാവില്ലാത്തതു കൊണ്ട് അവരുടെ വിദ്യാഭ്യാസം മുടക്കില്ല എന്നുറപ്പു വരുത്താനുള്ള പദ്ധതി മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ..
Orphans Education Scholarship Programm .
ഇന്നു ഈ പദ്ധതിയുടെ ഉൽഘടനം ഇ റ്റി മുഹമ്മദ് ബഷീർ നിർവ്വഹിക്കും . മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹി കെഎംസിസി യുടെ സഹകരണത്തോടെ ഈ പദ്ധതിക്ക് മേൽനോട്ടം വഹിക്കും .ഡൽഹി വംശഹത്യയുടെ കരയുന്ന മുഖം അയാനാണ് ചടങ്ങിലെ മുഖ്യാതിഥി. ആ മക്കളുടെ കരയുന്ന മുഖമാണ് ലോകം കണ്ടത്, ആത്മവിശ്വാസത്തോടെ അവർ ചിരിക്കുന്നതും അന്തസോടെ അവർ ജീവിക്കുന്നതും ലോകം കാണട്ടെ., മുസ്ലിം ലീഗ് അതിനൊരു നിമിത്തമാകാനുള്ള ശ്രമത്തിലാണ്..
സി കെ സുബൈർ
ജനറൽ സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."