കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതം സ്തംഭനത്തിലേക്ക്. ഇന്നലെയും നിരവധി സര്‍വിസുകള്‍ റദ്ദാക്കി. 20 ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും സര്‍വിസുകള്‍ നടത്തില്ലെന്ന് റെയില്‍വെ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. കൊവിഡ് ഭീതിയില്‍ യാത്രക്കാരില്ലാത്തതാണ് സര്‍വിസുകള്‍ റദ്ദാക്കാന്‍ കാരണം.
16355 കൊച്ചുവേളി -മംഗലാപുരം (മാര്‍ച്ച് 21, 26, 28 തിയതികളില്‍), 16356 മംഗലാപുരം -കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് (മാര്‍ച്ച് 22, 27, 29 തിയതികളില്‍), 10215 മഡ്ഗാവ്-എറണാകുളം എക്‌സ്പ്രസ് (മാര്‍ച്ച് 22,29 തിയതികളില്‍), 10216 എറണാകുളം-മഡ്ഗാവ് എക്‌സ്പ്രസ് (മാര്‍ച്ച് 23, 30) എന്നീ സര്‍വിസുകള്‍ നിര്‍ത്തിവച്ചു. 66315 എറണാകുളം -കായംകുളം മെമു, 66316 കായംകുളം -എറണാകുളം മെമു, 56370 എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56663 തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍, 56366 പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, 56387 എറണാകുളം -കായംകുളം (കോട്ടയം വഴി) പാസഞ്ചര്‍, 56388 കായംകുളം -എറണാകുളം (കോട്ടയം വഴി) പാസഞ്ചര്‍, 56043 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, 56365 ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍, 56664 കോഴിക്കോട് -തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, 56375 ഗുരുവായൂര്‍ -എറണാകുളം പാസഞ്ചര്‍, 66304 കൊല്ലം -കന്യാകുമാരി മെമു, 66305 കന്യാകുമാരി -കൊല്ലം മെമു എന്നീ ട്രെയിനുകളുടെ മാര്‍ച്ച് 31വരെയുള്ള എല്ലാ സര്‍വിസുകളും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ: 16302 തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മാര്‍ച്ച് 31 വരെ എറണാകുളം വരെ മാത്രമെ സര്‍വിസ് നടത്തൂ. 16301 ഷൊര്‍ണൂര്‍ -തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് മാര്‍ച്ച് 31വരെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മാത്രമെ സര്‍വിസ് ഉണ്ടാവുകയുള്ളു.
56605 കോയമ്പത്തൂര്‍ -തൃശൂര്‍ പാസഞ്ചര്‍ ഏപ്രില്‍ രണ്ടുവരെ കോയമ്പത്തൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയായിരിക്കും സര്‍വിസ് നടത്തുക. 56603 തൃശൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ ഏപ്രില്‍ രണ്ടുവരെ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ മാത്രമായിരിക്കും സര്‍വിസ് ഉണ്ടായിരിക്കുക.
ദക്ഷിണ റെയില്‍വേയുടെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും നാളെ റദ്ദാക്കി. ഞായറാഴ്ച പുലര്‍ച്ചെ 12 മുതല്‍ രാത്രി പന്ത്രണ്ടുവരെയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."