കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജാക്കാട്: കുത്തുങ്കല്‍ ടൗണിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട കാര്‍ പന്നിയാര്‍ പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ പുറത്തേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി ചാറ്റുപാറ സ്വദേശി മനീഷ് ഓടിച്ചിരുന്ന ഡാട്‌സണ്‍ കാര്‍ ആണ് ഞായറാഴ്ച്ച രാത്രി പതിനൊന്നരയോടെ അപകടത്തില്‍പ്പെട്ടത്.
വട്ടക്കണ്ണിപ്പാറയ്ക്ക് സമീപത്തുള്ള ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാജാക്കാട് വഴി ചാറ്റുപാറയ്ക്ക് മടങ്ങുന്നതിനിടെ കുത്തുങ്കല്‍ പാലത്തിനു മുകള്‍ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു.
കൊടും വളവിലുള്ള പാലത്തില്‍ കയറാതെ ചങ്ങാടക്കടവ് റോഡിലൂടെ മുന്നോട്ട് നീങ്ങുകയും തൊട്ടടുത്ത വളവ് തിരിയാനാകാതെ വലതുവശത്ത് മുപ്പത് അടിയിലേറെ താഴെക്കൂടി ഒഴുകുന്ന പന്നിയാറിലേക്ക് മറിയുകയുമായിരുന്നു.
സനീഷ് മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടം മനസിലാക്കിയ ഇയാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് എടുത്തുചാടി. വീഴ്ച്ചയില്‍ കാല്‍മുട്ടിനും നടുവിനും പരിക്കേറ്റുവെങ്കിലും അത് വകവയ്ക്കാതെ ഇഴഞ്ഞ് റോഡില്‍ കയറി. രാത്രി ആയതിനാല്‍ സമീപവാസികള്‍ ശബ്ദം കേള്‍ക്കുക്കുകയോ എത്തുകയോ ചെയ്തില്ല. തുടര്‍ന്ന് ഫോണിലൂടെ ബന്ധുക്കളെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ഇവര്‍ എത്തി ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി.
രാവിലെ ടൗണില്‍ എത്തിയവര്‍ പുഴയില്‍ കാര്‍ കിടക്കുന്നത് കണ്ടുവെങ്കിലും വാഹനത്തില്‍ ആരെയും കാണാതിരുന്നതിനാല്‍ ശാന്തന്‍പാറ പൊലിസില്‍ വിവരമറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കാര്‍ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."