കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്; 96 എം.പിമാരും ഭീതിയില്‍; രാഷ്ട്രപതി പരിപാടികളെല്ലാം റദ്ദാക്കി
ലക്നോ: ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ 96 എംപിമാര്‍ നിരീക്ഷണത്തില്‍. ലണ്ടനില്‍ നിന്നെത്തിയ ശേഷം ഈ വിവരം മറച്ചുവെച്ച് കനിക ലക്നോവില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ ബി.ജെ.പി നേതാവ് വസുന്ധര രാജെയും മകനും എം.പിയുമായ ദുഷ്യന്ത് സിങും പങ്കെടുത്തിരുന്നു.
ഇതിനു പിന്നാലെ ദുഷ്യന്ത് സിങ് എം.പി രാഷ്ട്രപതി ഭവനില്‍ എം.പിമാര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ചടങ്ങില്‍ പങ്കെടുത്ത 96 എം.പമാരും കൊറോണ ഭീതിയിലാണ്. ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയാനുള്ള തയ്യാറെടുപ്പിലാണ്.
മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്ജുന് റാം മേഘവാള്‍, ഹേമമാലിനി, കോണ്ഗ്ര്സ് എം.പി കുമാരി സെല്‍ജ, ബോക്സറും രാജ്യസഭാ എം.പിയുമായ മേരി കോം തുടങ്ങിയവര്‍ രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ താനും തന്റെ മകനും വാട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വസുന്ധര രാജെ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. ലക്നോവിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരേയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
വെള്ളിയാഴ്ച്ചയാണ് കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. വിവരം മറച്ചുവെച്ച് പരിപാടിയില്‍ പങ്കെടുത്ത ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ലഖ്നൗവില്‍ അവര്‍ താമസിച്ച ട്രാന്‍സ്-ഗോമതി പ്രദേശം അടച്ചു. ഈ പ്രദേശത്തെ മരുന്നുകടകള്‍, ഗ്യാസ് ഏജന്‍സികള്‍, ആശുപത്രികള്‍ എന്നിവയൊഴികെ എല്ലാം പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.
നിലവില്‍ ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."