എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായി ബസുകള്‍ ഏര്‍പ്പെടുത്തും: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: കോവിഡ്- 19 വ്യാപനവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടുകളില്‍നിന്നും പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ ബസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി കെ.എസ്.ആര്‍.ടി.സി സോണല്‍ മാനേജര്‍ക്ക് കത്ത് നല്‍കും. ഈ ബസുകളില്‍ മറ്റ് യാത്രക്കാരെ അനുവദിക്കില്ല. യോഗത്തില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെയും സ്്ക്വാഡുകള്‍ കണ്ടെത്തുന്നവരെയും ആവശ്യമെങ്കില്‍ ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് സംവിധാനം കാര്യക്ഷമമാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 108 ആംബുലന്‍സിന് പുറമെ ഏയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വ്വിസും ഇതിനായി പ്രവര്‍ത്തിക്കും. കൂടാതെ ഐ.എം.എയുടെ നേത്യത്വത്തിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൊറോണ സംശയിക്കുന്നവരെ ആശുപത്രി പരിശോധനകള്‍ക്കുശേഷം വീട്ടീലേക്ക് തിരിച്ചയക്കാനായി പഞ്ചായത്തുകളുടെ ആംബുലന്‍സുകള്‍ ഉപേയാഗിക്കും. സുരക്ഷാസംവീധാനങ്ങളെ കുറിച്ചും രോഗികളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചും ആംബുലന്‍സ് ഡ്രെവര്‍മാര്‍ക്ക് പരിശീലനം നല്‍കും.
നിലവില്‍ കെറോണ ചികില്‍സക്കായി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് പുറമെ സര്‍ക്കാര്‍ തലത്തിലുള്ള ഇ.എസ്.ഐ, ഹോമിയോ, ആയുര്‍വ്വേദ ആശുപത്രികള്‍ എന്നിവയിലെ സൗകര്യങ്ങള്‍ കൂടി ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍, ലഭ്യമായ ഉപകരണങ്ങള്‍ എന്നിവ സംബന്ധിച്ച് ഡാറ്റാബെയ്‌സ് തയ്യാറാക്കും അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രകൃയ്യകള്‍ മാറ്റിവെക്കുന്നത് വഴി ഓരോ ആശുപത്രിയിലെയും 30% ബെഡുകള്‍ കെറോണ കെയറിനായി ഉപയോഗിക്കാനാവും.
N95 മാസ്‌കുകള്‍ ആശുപത്രി ആവശ്യത്തിന് മാത്രം വേണ്ടതും എന്നാല്‍ പൊതുമാര്‍ക്കറ്റില്‍ ലഭ്യതകുറവും ആണ്. ഈ സാഹചര്യത്തില്‍ ഇവയുടെ ചില്ലറ വിപണനം നിര്‍ത്തിവച്ച് ആശുപത്രിക്ക് മാത്രം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പി.പി.ഇ കിറ്റുകള്‍ N95 മാസ്‌കുകള്‍ എന്നിവ തദ്ദേശീയമായി നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. 3 ലെയര്‍ മാസ്‌കുകളുടെയും സാനിറ്റെസറുകളുടെയും നിര്‍മ്മാണം കുടൂംബശ്രീ വഴി ഊര്‍ജിതമാക്കും ഇവ നിര്‍മ്മിക്കാന്‍ സന്നദ്ധരാവുന്ന കോളജുകളുടെ ലിസ്റ്റ് തയ്യാറാക്കി അവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പരിശീലനം നല്‍കും.
കെറോണ നീരിക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനായി ഇപ്രോഗ്രസീവ് മൊബൈല്‍ അപ്ലിക്കേഷന് രൂപം നല്‍കിയിട്ടുണ്ട്. ആപ്പ് ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്ന് ജില്ലാകലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."