സഊദിയിൽ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി ആരോഗ്യ മന്ത്രാലയം
ജിദ്ദ: സഊദിയിൽ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് എത്തിയവരെ ഐസൊലേഷനിൽ പാർപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ പതിമൂന്ന് വൻകിട ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റിയതായി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ കമാന്റ് ആന്റ് കൺട്രോൾ സെന്റർ മേധാവി ഡോ. മുഹമ്മദ് അൽതുവൈജിരി അറിയിച്ചു.
പഞ്ച, സപ്ത നക്ഷത്ര ഹോട്ടലുകളാണ് ക്വാറന്റൈനുകളാക്കി മാറ്റിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇവിടങ്ങളിൽ 24 മണിക്കൂറും ക്ലിനിക്കുകളും മെഡിക്കൽ ജീവനക്കാരും പ്രവർത്തിക്കുന്നു. വിദേശങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിക്കുന്ന പക്ഷം കൂടുതൽ ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റുന്നതിന് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. രോഗവ്യാപന മേഖലകളിൽ നിന്ന് ഒഴിപ്പിക്കുന്ന സഊദി പൗരന്മാരെ 14 ദിവസമാണ് ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിൽ പാർപ്പിക്കുന്നത്.
പരിശോധിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച്, മറ്റുള്ളവരിൽ നിന്ന് അകറ്റിനിർത്തുന്നതിനാണ് രോഗബാധാ സാധ്യതയുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റുന്നത്. പരിശോധനകളെല്ലാം പൂർത്തിയാക്കി വൈറസ് മുക്തരാണെന്ന് പൂർണമായും ഉറപ്പുവരുത്തിയും നിശ്ചിത കാലയളവ് പൂർത്തിയാക്കിയ ശേഷവുമാണ് ക്വാറന്റൈനിലുള്ളവരെ പുറത്തു വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."