HOME
DETAILS
MAL
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട 22 എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു
backup
March 21 2020 | 15:03 PM
ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജിവച്ച കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയെ കണ്ട ശേഷമാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. തന്റെ 22 സഹപ്രവര്‍ത്തകരും ബി.ജെ.പിയില്‍ അംഗത്വമെടുത്ത വിവരം ജ്യോതിരാദിത്യ സിന്ധ്യയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യ നേരത്തേതന്നെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പി, കേന്ദ്രമന്ത്രിസ്ഥാനവും നല്കുമെന്നാണറിയുന്നത്.
മധ്യപ്രദേശിന്റെ വികസനത്തിനായാണ് തങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."