വ്യാജ എ.ടി.എം ഉപയോഗിച്ച് പണം തട്ടി
താമരശ്ശേരി: അക്കൗണ്ടില്‍നിന്ന് വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയതായി പരാതി. പുതുപ്പാടി അടിവാരം മറ്റത്തില്‍ ശുഹൈബിന്റെ താമരശ്ശേരി എസ്.ബി.ഐയിലെ അക്കൗണ്ടില്‍ നിന്നാണ് 8200 രൂപ നഷ്ടപ്പെട്ടത്. എസ്.ബി.ഐയുടെ നാഗ്പൂരിലെ എ.ടി.എമ്മില്‍നിന്ന് 8000 രൂപ പിന്‍വലിച്ചതായി ശനിയാഴ്ച ശുഹൈബിന് എസ്.എം.എസ് ലഭിച്ചു. ഉടന്‍തന്നെ എ.ടി.എം ഉള്‍പ്പെടെ പരിശോധിച്ച് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. ഇതിനിടെ ഇതേ എ.ടി.എം കൗണ്ടറില്‍നിന്ന് 200 രൂപ കൂടി പിന്‍വലിച്ച സന്ദേശം ലഭിച്ചു. ഇന്നലെ ബാങ്കിലെത്തി വിവരം പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. പൊലിസില്‍ പരാതി നല്‍കാനായി പാസ്ബുക്കില്‍ പ്രിന്റെടുത്ത് നല്‍കാന്‍പോലും അധികൃതര്‍ തയാറായില്ലെന്നും യുവാവ് പരാതിപ്പെടുന്നു. മൊബൈല്‍ ആപ്പ് വഴിയോ മറ്റോ പണം നഷ്ടപ്പെട്ടതായിരിക്കാമെന്നും പലര്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു ബാങ്കില്‍നിന്ന് മറുപടി ലഭിച്ചത്. നാഗ്പൂരിലെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ കഴിയുമെങ്കിലും അധികൃതര്‍ നിരുത്തരവാദപരമായാണു പെരുമാറിയത്. ബാങ്കിലും താമരശ്ശേരി പൊലിസിലും ശുഹൈബ് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."