HOME
DETAILS

കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് ശവയാത്ര നടത്തി

  
backup
February 06 2019 | 06:02 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%87

കല്‍പ്പറ്റ: കടബാധ്യതകളിലും കൃഷിനാശത്തിലും അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുമ്പോള്‍ മഹാഭൂരിപക്ഷമായ കര്‍ഷകരെ സഹായിക്കാന്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും പ്രതീകാത്മകമായി കര്‍ഷകനെ ശവമഞ്ചത്തിലേറ്റി കര്‍ഷകര്‍ കലക്ട്രേറ്റ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കാര്‍ഷിക കടബാധ്യതകള്‍ മുഴുവന്‍ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് മാസശമ്പളം നല്‍കുക, കര്‍ഷകരുടെ പെന്‍ഷന്‍ 6000 രൂപയാക്കുക, കാര്‍ഷിക നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
നിലനില്‍പ്പിന് പ്രയാസപ്പെടുകയും കടബാധ്യതകളെ തുടര്‍ന്ന് പല കര്‍ഷകരും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍പ്പോലും കാര്‍ഷിക കടബാധ്യതകളുടെ പേരില്‍ ധനകാര്യസ്ഥാപനങ്ങള്‍ ജപ്തി, ലേലം, സര്‍ഫാസി തുടങ്ങിയ കരിനിയമങ്ങള്‍ കര്‍ഷകരുടെമേല്‍ പ്രയോഗിക്കുകയും അവരുടെ കിടപ്പാടങ്ങള്‍പോലും പിടിച്ചെടുത്ത് കര്‍ഷകരെ വഴിയാധാരമാക്കിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയമായിരിക്കെ കര്‍ഷകരുടെ വോട്ട് തട്ടിയെടുക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ തെക്ക് വടക്ക് യാത്രകള്‍ നടത്തി.
കര്‍ഷകരെ വശീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ വഞ്ചനയില്‍ കര്‍ഷകര്‍ അകപ്പെടരുതെന്നും കാര്‍ഷിക കടങ്ങള്‍ മുഴുവനും എഴുതി തള്ളി കര്‍ഷകര്‍ക്ക് പുനര്‍വായ്പ നല്‍കി അവരെ എല്ലാ തരത്തിലും സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് സംഘടന തയാറെടുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.ടി പ്രതീപ്കുമാര്‍ മുന്നറിയിപ്പ് നല്‍കി. എം. സുരേന്ദ്രന്‍ അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു; സഊദിയില്‍ മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago