ആവശ്യമെങ്കില്‍ ഡല്‍ഹി പൂര്‍ണമായും അടച്ചിടുമെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ ആവശ്യം വന്നാല്‍ ഡല്‍ഹി പൂര്‍ണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ അഞ്ചാളുകള്‍ കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടാന്‍ നിര്‍ദേശിച്ചതോടെ ഇന്ന് നഗരം പൂര്‍ണമായി നിശ്ചലമാകും.
അവശ്യവസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും മാത്രമാണു നിരോധനത്തില്‍ നിന്ന് ഇളവ്.
റസിഡന്‍സ് അസോസിയേഷനിലും മറ്റും കര്‍ശന നിര്‍ദേശവുമായി പൊലിസും ആരോഗ്യവകുപ്പ് അധികൃതരും എത്തുന്നുണ്ട്. കോളനികളുടെ പ്രവേശന ഗേറ്റുകള്‍ അടച്ചിടാനാണു നിര്‍ദേശം. ഇന്നലെ നഗരത്തിലെ കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്കു വില്‍പന കേന്ദ്രങ്ങള്‍ അടച്ചിടാനുള്ള തീരുമാനവും തിരക്കുയരാന്‍ കാരണമായി. പലയിടത്തും അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന പരാതിയുണ്ട്. മെട്രോകള്‍ക്ക് പുറമെ ഡി.ടി.സി ബസുകളും ഇന്നോടില്ല. ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ(ഡി.എ.ഐ.ടി) കീഴില്‍ ഡല്‍ഹിയിലുള്ള എല്ലാ വില്‍പന കേന്ദ്രങ്ങളും നാളെ വരെ അടഞ്ഞു കിടക്കും. ആരാധനാലയങ്ങളില്‍ ചടങ്ങുകളുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."