മാറഞ്ചേരിയിലെ തൊഴിലുറപ്പ് നൂറു ശതമാനത്തിലേക്ക്
മാറഞ്ചേരി: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യുന്ന മാറഞ്ചേരി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളും നൂറു ദിനം പൂര്‍ത്തിയാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ആകെയുള്ള 430 കുടുംബങ്ങളില്‍ തൊണ്ണൂറു ശതമാനവും അകെ അനുവദിച്ച നൂറു തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ടണ്ടു കോടിയിലധികം രൂപ കൂലി ഇനത്തില്‍ ചെലവഴിച്ച പഞ്ചായത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. 148 കുളങ്ങള്‍ കുഴിച്ചു ജലസംഭരണത്തിനു സംസ്ഥാനത്തിനു തന്നെ മാതൃകയായ സ്ത്രീ തൊഴിലാളികള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടണ്ട്.
പുരുഷന്മാര് കീഴടക്കിവച്ചിരുന്ന പല തൊഴില്‍ മേഖലകളിലും കഴിവുതെളിയിച്ച ഇവര്‍ ഇപ്പോള്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തുറുവാണത്ത് കിണര്‍ കുഴിക്കുന്ന തിരക്കിലാണ്. നാല് കിണറുകളാണ് ഇവര്‍ ഇവിടെ നിര്‍മിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന ദ്വീപിലെ എസ്. സി, ബി.പി.എല്‍ കുടുമ്പങ്ങള്‍ക്കാണ് കിണര്‍ കുഴിച്ചു നല്‍കുന്നത്. സ്വയം പര്യാപ്തത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയവയും നിര്മിച്ചുനല്കാന് ഇവര്‍ക്കു പദ്ധതിയുണ്ടെണ്ടന്ന് അക്രെഡിറ്റെഡ് എന്‍ജിനിയര്‍ ശ്രീജിത്ത് വേളയാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."