HOME
DETAILS

മഞ്ചേരിയില്‍ പൊലിസിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍: സി.ഐക്കെതിരേ ലീഗ്; എസ്.ഐക്കെതിരേ സി.പി.എം

  
backup
February 06, 2019 | 7:07 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf

മഞ്ചേരി: മഞ്ചേരിയിലെ പൊലിസിനെതിരേ പടയൊരുക്കി രാഷ്ട്രീയ നേതൃത്വം. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിനെതിരേ മുസ്‌ലിം ലീഗും എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ സി.പി.എം, എസ്.എഫ്.ഐ നേതൃത്വവുമാണ് രംഗത്തെത്തിയത്. ഞായറാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സി.ഐക്കെതിരേ ഉയര്‍ന്നത്.
പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസെടുക്കുന്ന സി.ഐയുടെ നടപടിയെ ശക്തമായി നേരിടാനാണ് ലീഗ് യോഗത്തിലെ തീരുമാനം. നേതൃത്വം ഇക്കാര്യം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലീഗ് നേതൃത്വം സി.ഐക്കെതിരേ പരസ്യ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ചയാണ് സി.പി.എം, എസ്.എഫ്.ഐ നേതൃത്വം എസ്.ഐ ജലീല്‍ കറുത്തേടത്തിനെതിരേ പോര്‍വിളി നടത്തിയത്. എസ്.എഫ്.ഐയുടെ അക്രമത്തില്‍ എസ്.ഐക്കും സി.പി.ഒ ജയേഷിനും പരുക്കേല്‍ക്കുകയും ചെയ്തു.
നിരപരാധികളായ ലീഗ് പ്രവര്‍ത്തകരെ നിരന്തരം കള്ളക്കേസുകളില്‍ കുടുക്കി സി.പിഎമ്മിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സി.ഐയുടേതെന്നാണ് ലീഗിന്റെ വിമര്‍ശനം. മഞ്ചേരി പോളിടെക്‌നിക് കോളജിലും എച്ച്.എം കോളജിലും എസ്.എഫ്.ഐക്കുണ്ടായ ദയനീയ പരാജയത്തിന്റെ പക തീര്‍ക്കുന്നതിനു സി.പി.എം ഓഫിസില്‍നിന്നു നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരന്തരം കള്ളക്കേസെടുത്തു വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യേഗസ്ഥരും അടക്കമുള്ളവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ജില്ലാ പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കിയ മഞ്ചേരി സി.ഐയുടെ നടപടിയില്‍ ലീഗ് പ്രതിഷേധമറിയിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അര്‍ധരാത്രി പോലും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന നടപടി തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം നല്‍കിയിരുന്നു. ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ബസുടമകള്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരേ എസ്.എഫ്.ഐ നടത്തിയ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് എസ്.ഐ ജലീല്‍ കറുത്തേടത്ത് സി.പി.എമ്മിന്റെ കണ്ണിലെ കരടായത്. തിങ്കളാഴ് വൈകിട്ട് 4.30ന് ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സീതി ഹാജി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാണ്ടിക്കാട് റോഡ് ഉപരോധിക്കുകയായിരുന്നു.
ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ഗതാഗതം തടസപ്പെട്ടതോടെ ബസ് സ്റ്റാന്‍ഡിലെത്തിയ എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘത്തിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
എസ്.ഐക്കു മുഖത്തും കൈകാലുകള്‍ക്കും മുറിവേറ്റിട്ടുണ്ട്. യൂനിഫോം വലിച്ചുകീറുകയും ചെയ്തു. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനയുടെ റോഡ് ഉപരോധം പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ എത്തിയതോടെ എസ്.ഐയെ സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതായും വിവരമുണ്ട്. പൊലിസിനെ അക്രമിച്ചതിനു പിന്നാലെ പൊലിസിനെ ഭീഷണിപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.
ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സ്റ്റേഷനിലേക്കെത്തിയ എസ്.ഐയെ കൂവിവിളിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എതിരേറ്റത്. ഭരണ സ്വാധീനമുപയോഗിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്.ഐയെ മഞ്ചേരിയില്‍നിന്നു മാറ്റാനുള്ള ശ്രമം ആരംഭിച്ചതായും വിവരമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  17 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  17 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  17 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  17 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  17 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  17 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  17 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  17 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  17 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  17 days ago