HOME
DETAILS

മെഡിക്കല്‍ കോളജ് പരിസരത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

  
backup
March 08, 2017 | 10:11 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%b0%e0%b4%a4-3

കോഴിക്കോട്: മാവൂര്‍ കൂളിമാട് പമ്പിംങ് സ്‌റ്റേഷനില്‍ നിന്നു നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന കുഴല്‍ പൊട്ടിയതിനാല്‍ ശുദ്ധജലം പാഴാകുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് ഗവ. ഡെന്റല്‍ കോളജിന് എതിര്‍വശത്ത് റോഡിനടിയിലാണ് പൈപ്പ് പൊട്ടിയത്. നിരവധി തവണ ജനങ്ങള്‍ ജല അതോറിറ്റിയെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
താഴ്ന്ന പ്രദേശമായ കൃഷിപ്പൊയില്‍ റസിഡന്‍സ് ഏരിയയിലൂടെ ഒഴുകുന്ന വെള്ളം കോവൂര്‍-പാലാഴി റോഡിന്റെ ഡ്രൈനേജിലൂടെ പെരിങ്കൊല്ലന്‍ തോട് വഴി മാമ്പുഴയിലാണ് എത്തിച്ചേരുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ പാഴാകുന്നത്. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള കിടമത്സരമാണ് മാസങ്ങളായിട്ടും ചോര്‍ച്ച നിര്‍ത്താന്‍ അധികൃതര്‍ തയാറാകാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ളം പാഴാകുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ പ്രവര്‍ത്തക സമിതി അംഗം കെ.പി അബ്ദുല്‍ ലത്തീഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  6 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  6 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  6 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  6 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  6 days ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago