HOME
DETAILS

കാസര്‍കോടിനു പിന്നാലെ കോഴിക്കോട്ടും നിരോധനാജ്ഞ

  
backup
March 22 2020 | 15:03 PM

kozhikkode-144

 

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു (സി.ആര്‍.പി.സി 144). ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്കാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനം ഇക്കാര്യങ്ങള്‍ക്ക്

  1. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത്
  2. ഉത്സവങ്ങള്‍ ,മതാചാരങ്ങള്‍ ,മറ്റ്ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10 ല്‍ അധികം പേര്‍ പങ്കെടുക്കുന്നത്
  3. സ്ക്കൂളുകള്‍ ,കോളേജുകള്‍ ,മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ , ക്യാംപുകള്‍ ,പരീക്ഷകള്‍ ,ഇന്‍റര്‍വ്യൂകള്‍ ,ഒഴിവുകാല വിനോദങ്ങള്‍ ,ടൂറുകള്‍
  4. ആശുപത്രികളില്‍ സന്ദര്‍ശകര്‍ ,ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍
  5. ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടുന്നത്
  6. ഹെല്‍ത്ത് ക്ലബുകള്‍ ,ജിമ്മുകള്‍,ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം
  7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം
  8. എല്ലാതരം പ്രതിഷേധപ്രകടനങ്ങള്‍ ,ധര്‍ണകള്‍ ,മാര്‍ച്ചുകള്‍ , ഘോഷയാത്രകള്‍
  9. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ00മണിമുതല്‍ വൈകിട്ട് 7.00മണിവരെ അടച്ചിടുന്നത്

മേല്‍പറഞ്ഞ നിരോധനങ്ങള്‍ക്ക് പുറമെ ജില്ലാദുരന്തനിവാരണനിയമത്തിലെ സെക്ഷന്‍  30(iii)(ix)പ്രകാരം കൊറോണ രോഗവ്യാപനം തടയുന്നതിനായി താഴപറയുന്ന നിയന്ത്രണങ്ങള്‍കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  1. വിവാഹങ്ങളില്‍ ഒരേസമയം 10 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല .ആകെ പങ്കെടുക്കുന്നവര്‍ 50 ല്‍ കൂടുതലാവാനും പാടില്ല .
  2. വിവാഹ തിയ്യതിയും ക്ഷണിക്കുന്നവരുടെ ലീസ്റ്റും അതത് പോലീസ് സ്റ്റേഷനിലും വില്ലേജ് ഒാഫീസുകളിലും  അറിയിക്കേണ്ടതാണ് .
  3. ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ നിരോധിച്ചു. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിച്ച മാനദണ്ഢങ്ങള്‍ പ്രകാരം  ഡെ.ഡയറക്ടര്‍ ഒാഫ് ഫിഷറീസ് നിശ്ചയിക്കുന്നനിരക്കില്‍ വില്‍പ്പന നടത്തേണ്ടതാണ് .
  4. ഒരേസമയം 5 ല്‍ കുൂടുതല്‍പേര്‍ കടകളില്‍/മത്സ്യ -മാംസ മാര്‍ക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ് .മത്സ്യമാര്‍ക്കറ്റുകളില ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും , ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ് . നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ്  പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ് .
  5. വീടുകളില്‍ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപരസ്ഥാപനങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്
  6. അവശ്യസാധനങ്ങള്‍ വീടുകളില്‍നിന്ന് ഫോണ്‍(വാട്ട്സ് അപ്പ് നമ്പര്‍) ചെയ്ത് ഒാര്‍ഡര്‍ സ്വീകരിച്ചശേഷം എടുത്തവെച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും
  7. റസ്റ്റോറന്‍റുകളിലും ,ഹോട്ടലുകളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തതിനായി എല്ലാ സീറ്റുകളും ചുരുങ്ങിയത് 1 മീറ്റര്‍ അകലത്തില്‍ ക്രമീകരിക്കേണ്ടതാണ് .
  8. റസ്റ്റോറന്‍റുകളിലെയും ,ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിംഗ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കേണ്ടതാണ് .
  9. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ,ഹോട്ടലികളിലും ഉപഭോക്താക്കള്‍ക്കായി "Brake the Chain” ഉറപ്പുവരുത്താനായി സോപ്പും ,സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
  10. വന്‍കിട ഷോപ്പിംഗ് മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ സെന്‍റര്‍ലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവീധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്  .ഷോപ്പ് മുറികളുടെ വിസ്തിര്‍ണത്തീനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്‍െറ വിസ്തിര്‍ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് .
  11. മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സിംഗ് ഉറപ്പുവരുത്തേണ്ടതും,വീട്ടിലിരുന്ന് ജോലിചെയ്യുന്ന സംവീധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ് . ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്
  12. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ00മണിമുതല്‍ വൈകിട്ട് 7.00മണിവരെ തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ് .
  13. എല്ലാ പൊതുഗതാഗത സംവീധാനങ്ങളിലും ഫിസിക്കല്‍ ഡിസ്റ്റന്‍സ് ഉറപ്പുവരുത്താനായി ബസുകളില്‍ 50% സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കാവു. മറ്റു ടാക്സി വാഹനങ്ങളില്‍(കാറുകള്‍/ഒട്ടോറിക്ഷകളില്‍) ഒരു യാത്രക്കാരനെയും മാത്രമേ അനുവദിക്കാന്‍ പാടുള്ളു.

നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ IPC-269 ,188 പ്രകാരമുള്ള നടപടികളെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  15 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  42 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago