ബ്ലോക്ക് പഞ്ചായത്തംഗത്തെ മര്‍ദിച്ച കേസ്: നാലുപേര്‍ അറസ്റ്റില്‍
വാടാനപ്പള്ളി: സദാചാരവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സി.പി.എമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ മര്‍ദിച്ച കേസില്‍ നാലുപേരെ വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ തേര് വീട്ടില്‍ അനൂപ് (26) , പണിക്കവീട്ടില്‍ ഷെഫീര്‍ (24) ,കോറോത്ത് നിഖില്‍ (25) , രായംമരക്കാര്‍ വീട്ടില്‍ ഫാസില്‍ (22), എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 29ന് രാത്രിയായിരുന്നു സംഭവം. ചേറ്റുവ ഡിവിഷനില്‍ നിന്നും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ എന്‍.ആര് ഗണേശിനെ ഒരു വീട്ടില്‍ നിന്നും യുവാക്കള്‍ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഗണേഷിനെ പിടികൂടിയ വീട്ടിലെ യുവതിയേയും അമ്മയേയും മൊബൈല്‍ ഫോണ്‍ വിഡിയോ ദൃശ്യത്തില്‍ കാണാമായിരുന്നു. ഇതേ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗത്തെ സി.പി.എം കുണ്ടലിയൂര്‍ ലോക്കല്‍ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വതതില് നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."