ചിന്നത്തമ്പി എന്ന കാട്ടാനയെ കുംകിയാക്കാനുള്ള നീക്കം; പ്രതിഷേധം വ്യാപകമാകുന്നു
പൊള്ളാച്ചി: കഴിഞ്ഞ ഒരു മാസത്തോളമായി ചിന്നത്തമ്പി എന്ന കാട്ടാനയാണ് തമിഴ്‌നാട്ടിലെ താരമായി വിലസുന്നത്.ആനത്താരകള്‍ മുഴുവന്‍ അടച്ചു വഴിമുടക്കിയതിടെവെള്ളവും ഭക്ഷണവും തേടി നാട്ടിലിറങ്ങി ആര്‍ക്കും ഒരു ശല്യമുണ്ടാക്കാതെ കോയമ്പത്തൂര്‍ തടാകം മേഖലയില്‍ ചുറ്റിക്കറങ്ങി നടന്ന ചിന്നത്തമ്പി എന്ന കാട്ടുകൊമ്പന്‍ മലയടിവാരത്തെ ചെങ്കല്‍ ചൂളക്കാര്‍ക്ക് ശല്യമായിരുന്നു. രാത്രിയും പകലും ചൂളകളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പണിനടത്തുന്നത് ശല്യമായി മാറിയപ്പോള്‍ ചിന്നത്തമ്പി ഈ പ്രദേശങ്ങളില്‍ സ്ഥിരം സഞ്ചരിക്കാന്‍ തുടങ്ങി ചൂളക്കളങ്ങളില്‍ വെള്ളത്തിനായി കുഴിച്ച കുഴികളില്‍ വീണ് മുറിവ് പറ്റിയ ആനയെ ശല്യം ചെയ്യുന്നവരെ ഓടിക്കാന്‍ തുടങ്ങി. പിന്നീട് ചൂളകമ്പനി ഉടമകള്‍ ഈ ആനയെ ശല്യക്കാരനായി പ്രഖ്യാപിച്ചു്് തൊഴിലാളികളെ ഉപയോഗിച്ച് ആനയെ പിടിച്ചു് മറ്റെവിടെയെങ്കിലും കൊണ്ടുവിടാന്‍ സമരം നടത്തിച്ചു. ഇതിനെ തുടര്‍ന്ന് ഈ ആനയെ ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ കൊണ്ട് വിട്ടു.
അവിടുന്ന് 100 കിലോമീറ്ററോളം സഞ്ചരിച്ചു ഉദുമല്‍പേട്ടയിലെ ജനവാസ മേഖലയിലെത്തിയ ചിന്നത്തമ്പി അവിടത്തെ ഗ്രാമങ്ങളില്‍ ചുറ്റി സഞ്ചരിച്ചു ഭക്ഷണം തേടി കൃഷിയിടങ്ങളിലെത്തിത്തുടങ്ങി.ഇതോടെ ഉദുമല്‍പേട്ടക്കാരനായ വനം മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആനയെ പിടിച്ചു് കുംകിയാക്കാന്‍ നീക്കം ആരംഭിച്ചതോടെ വന്യമൃഗ സ്‌നേഹികളായചിലര്‍ ചിന്നത്തമ്പിയെ കുംകിയാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു ചെന്നൈ ഹൈകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്.
ഇതിനിടയില്‍ ചിന്നത്തമ്പിയെ മെരുക്കാന്‍ കലീം എന്ന കാട്ടാനയെ കൊണ്ടുവന്നെങ്കിലും ചിന്നത്തമ്പി ആ ആനയുമായി കൂട്ടുകൂടുകയും അതിനോടൊപ്പം നാട്ടില്‍ ചുറ്റാനും തുടങ്ങിയിരിക്കുകയാണ്.എന്നാല്‍ ആനകള്‍ ഈ പ്രദേശത്തു് എത്തിയശേഷം ഇതുവരെ ആരെയും ശല്യപെടുത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു .കുറച്ചു വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കിലും, ജനങ്ങള്‍ക്ക് ശല്യം ചെയ്യാതെ ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."