കേന്ദ്ര സര്‍ക്കാര്‍ മുത്വലാഖ് വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്നു: സുധാ സുന്ദര്‍രാമന്‍
കണ്ണൂര്‍: സ്ത്രീ സമത്വത്തിന്റെ പേരില്‍ മുത്വലാഖ് പോലുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നു ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമന്‍സ് അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുധാ സുന്ദര്‍രാമന്‍. ജില്ലാ കമ്മിറ്റി വിവിധ സംഘടനകളുടെ സഹകരണത്തോടെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച സാര്‍വദേശീയ മഹിളാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. റൊട്ടിക്കും സമാധനത്തിനും വേണ്ടി സമരം ചെയ്ത ഒക്ടോബര്‍ വിപ്ലവത്തിന്റെ 100ാം വാര്‍ഷിക വേളയിലും സ്ത്രീകള്‍ സമരം ചെയ്യേണ്ടത് അതേ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്.
ആറു മണി കഴിഞ്ഞു വീടിനു പുറത്തിറങ്ങുന്ന പെണ്‍കുട്ടികളാണ് രാജ്യത്ത് സ്ത്രീപീഡനം വര്‍ധിക്കാന്‍ കാരണമെന്നു പറഞ്ഞ മേനകാഗാന്ധിയുടെ നിലപാട് പുരോഗമന സമൂഹത്തിനു യോജിച്ചതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷയായി. സമത പ്രസിദ്ധീകരിച്ച പുസ്തകം സുധാ സുന്ദര്‍രാമന്‍ പി.കെ ശ്രീമതി എം.പിക്കു നല്‍കി പ്രകാശനം ചെയ്തു. വിവധ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകളെ മൊമന്റോ നല്‍കി ആദരിച്ചു. ജില്ലാ സെക്രട്ടറി എം.വി സരള, പി.കെ പുഷ്പവല്ലി, ഡോ. കെ.സി വത്സല, കെ ശ്യാമള, കെ.ആര്‍ സരളഭായ്, ഗിരിജ കല്ലാടന്‍, എന്‍ സുകന്യ, കെ ലീല, കെ. പി.വി പ്രീത സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ചു നടത്തിയ ഘോഷയാത്ര കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ബോയ്‌സ് സ്‌കൂളില്‍ ആരംഭിച്ച് സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."