HOME
DETAILS
MAL
ക്വാറന്റയിന്‍ നിയമം ലംഘിച്ച 14 പേരെ ഖത്തറില്‍ അറസ്റ്റു ചെയ്തു
backup
March 23 2020 | 12:03 PM
ദോഹ: കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് വേണ്ടിയുള്ള ഹോം ക്വാരന്റൈന്‍ നിയമം ലംഘിച്ച 14 പേര്‍ കൂടി ഖത്തറില്‍ അറസ്റ്റിലായി. വിദേശത്ത് നിന്ന് വരുന്നവര്‍ നിശ്ചിത ദിവസങ്ങളില്‍ സമൂഹവുമായി ബന്ധപ്പെടാതെ വീടുകളില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ ചട്ടം ലംഘിച്ചവരാണ് അറസ്റ്റിലായത്. 14 പേരും സ്വദേശികളാണ്. ഇവരുടെ പേരു വിവരങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.
പകര്‍ച്ചവ്യാധി തടയുക, സമൂഹത്തെ രക്ഷിക്കുക തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."