ജില്ലയില്‍ അപ്രഖ്യാപിത പവര്‍കട്ട്: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ കാലത്തുള്ള അപ്രഖ്യാപിത പവര്‍കട്ട് വിദ്യാര്‍ഥികളുടെ പഠനത്തിനു തടസമാകുന്നു
കാസര്‍കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അപ്രഖ്യാപിത പവര്‍കട്ട്. പകല്‍ സമയങ്ങളില്‍ വൈദ്യുതി മുടക്കം പതിവാണെങ്കിലും വൈദ്യുതി ഉപഭോഗം കൂടിയ രാത്രികാലങ്ങളിലാണ് കെ.എസ്.ഇ.ബി അപ്രഖ്യാപിത പവര്‍കട്ട് നടപ്പാക്കുന്നത്. രാത്രി ഒന്‍പതു മുതല്‍ 11 വരേയുള്ള സമയങ്ങളിലും പുലര്‍ച്ചെ നാലു മുതലുമാണ് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തിലാണ് അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇതു സമ്മതിക്കുന്നില്ല. വിവിധ പ്രദേശങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണു പവര്‍കട്ട് നടപ്പാക്കുന്നത്.
ചില നേരങ്ങളില്‍ ഒരു മണിക്കൂറോളവും ചിലപ്പോള്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള ഇടവേളകളിലുമാണു കറന്റ് പോകുന്നത്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന പുലര്‍ച്ചാ സമയത്ത് കറന്റ് പോകുന്നത് പതിവായിട്ടുണ്ട്.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുകയാണ്. അതിനാല്‍ പഠന സമയങ്ങളില്‍ കറന്റ് പോകുന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."