മധ്യപ്രദേശില്‍ കര്‍ഷകര്‍ മാത്രമല്ല ആത്മഹത്യ ചെയ്യുന്നതെന്ന് കൃഷി മന്ത്രി
ന്യൂഡല്‍ഹി: വിലത്തകര്‍ച്ചയും കടബാധ്യതയും കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ ലഘൂകരിച്ചുകൊണ്ട് മധ്യപ്രദേശ് കൃഷി മന്ത്രി ബാലകൃഷ്ണ പട്ടീദാര്‍. കര്‍ഷകര്‍മാത്രമല്ല ആത്മഹത്യ ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം ലോകരാജ്യങ്ങളിലെല്ലാം ജനങ്ങള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.
മധ്യപ്രദേശില്‍ കര്‍ഷക ആത്മഹത്യ 21 ശതമാനംകണ്ട് വര്‍ധിച്ചിട്ടുണ്ടെന്ന് മാര്‍ച്ച് 20ന് കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം റുപാല ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആത്മഹത്യയുടെ കണക്ക് പെരുപ്പിച്ചുകാണിക്കുന്നതാണെന്നും മരിച്ചവരെല്ലാം കര്‍ഷകരാകണമെന്നില്ലെന്നുമാണ് മധ്യപ്രദേശ് കൃഷി മന്ത്രിയുടെ വാദം. ആരാണ് ആത്മഹത്യ ചെയ്യാത്തതെന്ന് ചോദിച്ച മന്ത്രി ബിസിനസുകാരും പൊലിസ് കമ്മിഷനര്‍മാരും ആത്മഹത്യ ചെയ്യുന്നുണ്ടെന്നും പറഞ്ഞു. ഇതൊരു ആഗോള പ്രശ്‌നം തന്നെയാണ്. ആത്മഹത്യ ചെയ്തവര്‍ക്കേ തങ്ങള്‍ എന്തിനാണ് ആത്മഹത്യ ചെയ്തുവെന്ന് വ്യക്തമാക്കാനാകൂ. ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരെക്കുറിച്ച് കേവലം ഊഹിക്കാന്‍ മാത്രമേ കഴിയൂ എന്നും മന്ത്രി ബാലകൃഷ്ണ പട്ടീദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."