HOME
DETAILS
MAL
ഖത്തറില്‍ 7 പേര്‍ക്ക് കൂടി കോവിഡു 19 സ്ഥിരീകരിച്ചു
backup
March 23 2020 | 20:03 PM
ദോഹ: ഖത്തറില്‍ ഏഴുപേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതേ സമയം, നാലുപേരുടെ രോഗം ഭേദമായി.
അടുത്ത കാലത്തായി ഖത്തറിലെത്തിയ യാത്രക്കാരും പ്രവാസി തൊഴിലാളികളുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവര്‍. രണ്ടുപേര്‍ സ്വദേശികളാണ്. ഇവര്‍ പൂര്‍ണ ഐസൊലേഷനില്‍ കഴിയുകയാണെന്നും ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതുതായി നാലുപേര്‍ കൂടി രോഗവിമുക്തി നേടിയതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയില്‍ നിന്ന് മോചിതരായവരുടെ എണ്ണം 37 ആയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."