HOME
DETAILS

കൊലക്കേസ് പ്രതിക്ക് പുനര്‍നിയമനം

  
backup
March 23 2020 | 23:03 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0

 


ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ തിരികെ പ്രവേശിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തീര്‍ത്തും ധിക്കാരപരമാണ് ഈ നിയമനം. രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു സന്ദിഗ്ധ ഘട്ടത്തെ മറയാക്കി ഐ.എ.എസ്- ഐ.പി.എസ് ലോബിയുടെ ദുഷ്പ്രഭുത്വത്തിന്റെ താല്‍പര്യം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതായിരുന്നു. കൊവിഡ്- 19 പടര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിനു കൂടുതല്‍ ഊര്‍ജം പകരാന്‍ ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെപ്പോലുള്ളവരെ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന ഉദ്യോഗസ്ഥപ്രമുഖരുടെ കണ്ടുപിടുത്തമാണ് സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഈ കൊലക്കേസ് പ്രതിക്ക് ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുടെ പദവി നേടിക്കൊടുത്തത്.


നാട്ടില്‍ തേങ്ങയിടാന്‍ ആളെക്കിട്ടാതിരുന്നാല്‍ കൊലപാതകിയായ തെങ്ങുകയറ്റക്കാരനെ ജയില്‍മോചിതനാക്കുന്ന ന്യായം പോലെയാണ് ഈ നിയമനം. ഒരാള്‍ കുറ്റവാളിയാണെന്നു നീതിപീഠം വിധിപറയുന്നതു വരെ അയാള്‍ നിരപരാധിയാണെന്ന ന്യായം വച്ചാണ് ശ്രീറാമിനു പുനര്‍നിയമനം നല്‍കിയതെങ്കില്‍ അതൊട്ടും അംഗീകരിക്കാനാവില്ല. ഈ മനുഷ്യന്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു മതിയായ തെളിവുകളുണ്ട്. അപകടമുണ്ടായ ഘട്ടത്തില്‍ സഹയാത്രികയായിരുന്ന യുവതിയും ഇത്തരത്തിലുള്ള മൊഴിയാണ് നല്‍കിയിരുന്നത്.


എന്നാല്‍ ഐ.എ.എസുകാരനാണ് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നു വെളിപ്പെട്ടതോടെ പ്രതിയെ രക്ഷിച്ചെടുക്കാന്‍ ഐ.എ.എസ്- ഐ പി.എസ് ഉദ്യോഗസ്ഥ കൂട്ടായ്മ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നു. പ്രതിയില്‍ നിന്ന് മദ്യലഹരി ഇറങ്ങുന്നതു വരെ അയാളെ പരിശോധനയ്ക്കു വിധേയനാക്കാതെ തുടക്കം മുതല്‍ തന്നെ തെളിവു നശിപ്പിച്ചു. പിന്നീട് യാതൊരു പോറല്‍ പോലുമേല്‍ക്കാതിരുന്ന അയാളെ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് അറസ്റ്റ് ഒഴിവാക്കിച്ചു. കഴുത്തറ്റം വെള്ളപുതപ്പിച്ച് അയാളെ സ്ട്രക്ചറില്‍ ആശുപത്രി വരാന്തയിലൂടെ തള്ളിക്കൊണ്ടുവന്നു പൊതുജനത്തിനു മുന്നില്‍ നാടകം കളിച്ചു. അങ്ങനെ ആദ്യാവസാനം പ്രതിയെ രക്ഷിക്കാന്‍ തീവ്രശ്രമമാണ് ഉന്നതോദ്യോഗസ്ഥ മാഫിയാസംഘം നടത്തിയത്.


എന്നാല്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഈ കേസിനെ നിരന്തരം പിന്തുടര്‍ന്നതിന്റെ ഫലമായി ശ്രീറാമിനെതിരേ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ പൊലിസ് നിര്‍ബ്ബന്ധിതമായി. താന്‍ മദ്യപിച്ചിരുന്നില്ല, മദ്യപിക്കാറില്ല, വാഹനം ഓടിച്ചിരുന്നില്ല തുടങ്ങിയ നുണകളാണ് പ്രതി നിരത്തിയത്. എന്നാല്‍ മദ്യപിക്കാറില്ല എന്ന അവകാശവാദത്തെ വൈദ്യുതി മന്ത്രി എം.എം മണി തന്നെ ഖണ്ഡിച്ചിട്ടുണ്ട്. ശ്രീറാം ദേവികുളം സബ് കലക്ടറായി മൂന്നാറിലെ അനധികൃത കൈയേറ്റം തടയാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രാത്രിയായാല്‍ ഈ ഉദ്യോഗസ്ഥന്റെ ബംഗ്ലാവില്‍ മദ്യമേളയാണെന്നാണ് മന്ത്രി പറഞ്ഞത്. പല ഘട്ടങ്ങളിലായി ഈ ആരോപണം മന്ത്രി ആവര്‍ത്തിച്ചിട്ടുമുണ്ട്. മാറിയ സാഹചര്യത്തിലും മന്ത്രി തന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുമെന്നു തന്നെയാണ് പൊതുസമൂഹവും മാധ്യമപ്രവര്‍ത്തകരും കരുതുന്നത്. പ്രതിയോടൊപ്പം സഞ്ചരിച്ച വഫ രണ്ടാംവട്ടം മൊഴികൊടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല. കേസ് അട്ടിമറിക്കപ്പെടുന്നതിന്റെ ലക്ഷണമായി വേണം ഇതിനെ കാണാന്‍.


ആരോഗ്യ വകുപ്പില്‍ പുനര്‍നിയമനം കിട്ടിയതോടെ കേസ് അട്ടിമറിക്കാമെന്ന് പ്രതി കരുതുന്നുണ്ടാവണം. അതു സമ്മതിക്കാന്‍ പാടില്ല. നിയമവും നീതിയും ശിക്ഷയും സാധാരണക്കാരനും ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണെന്നും ശ്രീറാമിനെപ്പോലെ ഐ.എ.എസ് വാലുള്ളവര്‍ക്ക് അതൊന്നും ബാധകമല്ലെന്നും അത്തരക്കാര്‍ക്കു രക്ഷ നല്‍കാന്‍ ജനാധിപത്യ സര്‍ക്കാരിനെ വരെ വരച്ചവരയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളവരാണു രാജ്യത്തെ ഉദ്യോഗസ്ഥ പ്രഭുക്കളെന്നുമുള്ള അഹങ്കാരം ഈ കേസോടെ അവസാനിക്കണം. പാവപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ ഇത്തരം ഉദ്യോഗസ്ഥപ്രമാണിമാരുടെ കാറുകളുടെ ടയറിനടിയില്‍ ഒടുങ്ങാനുള്ളതല്ലെന്ന് അവര്‍ക്കു ബോധ്യപ്പെടണം.


ഇതിനിടയില്‍ പത്രപ്രവര്‍ത്തക യൂനിയനുമായി ആലോചിച്ചാണ് ശ്രീറാമിനെ തിരികെയെടുത്തതെന്ന കള്ളപ്രചാരണവും നടക്കുന്നുണ്ട്. പത്രപ്രവര്‍ത്തക യൂനിയന്‍ അതു നിഷേധിച്ചിട്ടുമുണ്ട്. തങ്ങളില്‍പെട്ട ഒരുത്തനെ കാറിടിച്ചു കൊന്നിട്ട് അതിലെ ഒന്നാം പ്രതിയെ തിരികെ സര്‍വിസില്‍ പ്രവേശിപ്പിക്കാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സമ്മതം മൂളിയെന്നാല്‍ അവരുടെ ജീവന്‍ ഉദ്യോഗസ്ഥപ്രമുഖരുടെ കാരുണ്യത്തിലാണെന്ന ധ്വനിയായിരിക്കും ഉണ്ടാവുക. ഒരു മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ചു വാഹനമോടിച്ചു കൊന്നിട്ടും കാര്യമായൊന്നും സംഭവിക്കാതെ സര്‍വിസില്‍ പ്രവേശിച്ചു എന്ന അഹങ്കാരം ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചുകൊടുക്കരുത്. പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതു വരെ പത്രപ്രവര്‍ത്തക യൂനിയന്‍ ഈ കേസിനെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കണം. പത്രപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ വിജയമായി ഈ ഉദ്യോഗസ്ഥനു ലഭിക്കുന്ന ശിക്ഷ മാറണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  7 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  7 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago