ശിവസേനയുടെ ഗുണ്ടായിസം: സഭയില്‍ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: കൊച്ചി മറന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റം. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് വാക്കൗട്ട് നടത്തി.
ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇരുപക്ഷവും സഭയുടെ നടുത്തളത്തിലിറങ്ങി രൂക്ഷമായ വാക്കേറ്റം നടത്തുകയായിരുന്നു. വാക്കേറ്റം കയാങ്കളിയിലേക്കെത്താറായപ്പോള്‍ ഇരു മുന്നണികളിലെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അംഗങ്ങളെ തടയുകയായിരുന്നു.
ഇന്നലെ കൊച്ചിയില്‍ നടന്നത് നാടകമാണെന്നും നാടകത്തിനു പിന്നില്‍ പ്രതിപക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. എന്നാല്‍ ഭരണപക്ഷ എം.എല്‍.എമാരും പ്രതിപക്ഷത്തിനെതിരേ സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.
അതേസമയം, സഭയില്‍ നടന്നത് നിര്‍ഭ്യാഗകരമായ സംഭവമാണെന്ന് സ്പീക്കര്‍ പറഞ്ഞു. സഭാ നടപടികള്‍ മുടങ്ങിയാല്‍ സഭയുടെ അന്തസിനെ ബാധിക്കുമെന്നും പല അംഗങ്ങളും പെരുമാറ്റചട്ടം പാലിക്കുന്നില്ലെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. പ്രസംഗങ്ങളിലും പ്രവൃത്തികളും അംഗങ്ങള്‍ മാന്യത കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."