സര്‍വകലാശാലയില്‍ ഉേദ്യാഗസ്ഥരുടെ അനാസ്ഥ; വിദ്യാര്‍ഥികളെ വലയ്ക്കുന്നു
എന്‍.എം കോയ പള്ളിക്കല്‍#
തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. രണ്ട് മാസം മുന്‍പ് പുറത്ത് വിട്ട ബിരുദ ഫലം വീണ്ടും പുന: പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്ന് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തില്‍ പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ് - യു ജി ഒന്നാം സെമസ്റ്റര്‍ ബി.എ ബിരുദ ഫലമാണ് സര്‍വകലാശാല പുന:പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ മൂന്ന് കോളജുകളായ എം.യു.എ കോളജ് പുളിക്കല്‍, സുല്ലമുസ്സലാം അരീക്കോട്, എം.ഐ.സി കോളജ് അത്താണിക്കല്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്.
ഇത് മൂലം വിജയിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ തോല്‍ക്കുകയും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ പലര്‍ക്കും ഗ്രേഡ് കുറയുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പരാതിയുമായി സര്‍വകലാശാലയിലെത്തി. സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് കാരണം. ഫലം മാറ്റി പ്രസിദ്ധീകരിച്ചതായി ഇ മെയില്‍ വഴി മൂന്ന് കോളജുകളെയും അറിയിച്ചപ്പോഴാണ് സര്‍വകലാശാലയുടെ നിരുത്തരവാദിത്വം പുറത്തായത്. ഫല പ്രഖ്യാപനത്തില്‍ അപാകതയുള്ളതായി കാണിച്ച് പുതിയ ഫലം അപ്‌ഡേഷന്‍ നടത്തിയതായി കോളജധികൃതരെ വിവരം സര്‍വകലാശാല അറിയിക്കുകയായിരുന്നു. ഒന്നാം സെമസ്റ്ററിലെ ഇംഗ്ലിഷിലെ രണ്ട് കോമണ്‍ പേപ്പറിലെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറ്റിയതായാണ് സര്‍വകലാശാല പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളര്‍ കോളജുകള്‍ക്ക് വിവരം നല്‍കിയത്. സാങ്കേതിക തകരാറാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ കുട്ടികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. എം.ഐ.സി കോളജിലെ വിജയിച്ച രണ്ട് കുട്ടികളാണ് പരാജയപ്പെട്ടത്. മൂന്നാംസെമസ്റ്റര്‍ മാര്‍ക്ക് മാറി എന്റര്‍ ചെയ്തതെന്നാണ് കോളജധികൃതര്‍ക്ക് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കിയ വിവരം. തോല്‍ക്കുകയും മാര്‍ക്ക് കുറയുകയും ചെയ്ത വിദ്യാര്‍ഥികളോട് നാലാം സെമസ്റ്ററിനൊപ്പം സപ്ലിമെന്ററിയോ ഇംപ്രൂവ്‌മെന്റ് പരീക്ഷയോ എഴുതാവുന്നതാണെന്ന് കോളജുകളിലേക്ക് നല്‍കിയ മെയില്‍ സന്ദേശത്തിലുണ്ട്.
സര്‍വകലാശാലയിലെത്തിയാല്‍ മാന്വലായിട്ട് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി തരാമെന്ന വാഗ്ദാനവും വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും വിവരം നല്‍കിയെന്നാണ് അറിയുന്നത്. എന്നാല്‍ രണ്ടാമത് പരീക്ഷയെഴുതുന്ന കാര്യത്തില്‍ ആത്മവിശ്വാസക്കുറവാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തുന്നത്. അധികൃതരുടെ നിരുത്തരവാദ സമീപനമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."