HOME
DETAILS
MAL
ജിദ്ദയില്‍ 27 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
backup
March 09, 2017 | 11:29 AM
ജിദ്ദ: ജിദ്ദയിലെ അരാറിലുള്ള ബോയ്‌സ് മിഡില്‍ സ്‌കൂളില്‍ 27 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളിലെ ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയുണ്ടായത്. ഉച്ചക്ക് 12:30ഓടെ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായെന്നും ഇവര്‍ ആശുപത്രി വിട്ടുവെന്നും മന്ത്രാലയം അറിയിച്ചു.
അരാറിലുള്ള ഒരു ബേക്കറിയില്‍ നിന്നുമാണ് സ്‌കൂളിലെ ക്യാന്റീനിലേക്ക് ഭക്ഷണം കൊണ്ടുവന്നിരുന്നത്. ഈ ഭക്ഷണത്തില്‍ നിന്നുമാണ് വിഷബാധയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."