HOME
DETAILS

ഖത്തറില്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോ എടുക്കുന്നത്തിനു നിരോധനം

  
backup
March 09 2017 | 17:03 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d


ദോഹ: അപകടത്തില്‍പ്പെടുന്നവരുടെ ഫോട്ടോ എടുക്കുന്നതും റെക്കോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കടുത്ത കുറ്റമായി പരിഗണിക്കുന്ന നിയമത്തിന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പീനല്‍ കോഡിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്യുന്ന 2017ലെ നാലാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്.

ഒരു വര്‍ഷമുണ്ടായിരുന്ന തടവ് രണ്ടു വര്‍ഷമായും പിഴ 5,000 റിയാലില്‍ നിന്ന് 10,000 റിയാലായും വര്‍ധിപ്പിക്കുന്നതാണ് നിയമ ഭേദഗതി. പീനല്‍ കോഡിലെ 333-ാം അനുഛേദത്തില്‍ നേരത്തേ മറ്റൊരാളുടെ കത്ത് വായിക്കുക, ഫോണ്‍ കോളുകള്‍ കട്ടുകേള്‍ക്കുക, സ്വകാര്യ സംഭാഷങ്ങള്‍ റെക്കോഡ് ചെയ്യുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ പുതിയ രണ്ടു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ടവരുടെ ഫോട്ടോയോ വീഡിയോയോ നിയപരമായ അനുമതിയില്ലാതെ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ദുരുപയോഗമോ മാനഹാനിയോ ലക്ഷ്യമിട്ട് പൊതു സ്ഥലത്ത് ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഫോട്ടോയോ വീഡിയോയോ എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പീനല്‍ കോഡ് ഭേദഗതി കഴിഞ്ഞ രണ്ടു വര്‍ഷമായി മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ഫോട്ടോ എടുക്കുന്നത് ക്രിമില്‍ കുറ്റമാക്കുന്ന കരട് നിയമത്തിന് 2015 സപ്തംബറില്‍ അംഗീകാരം നല്‍കിയിരുന്നു. സാമൂഹികവും മതപരവുമായി മൂല്യങ്ങള്‍ക്കെതിരും മാനുഷികവും സദാചാരപരവുമായ മാനഹാനിയുണ്ടാക്കുന്നതുമാണ് ഇത്തരം ഫോട്ടോകളെന്നാണ് അറ്റോണി മുഹമ്മദ് അല്‍ഹാഗ്രി വിശേഷിപ്പിച്ചത്.

ഖത്തറിലെ സ്വകാര്യതാ, സൈബര്‍ ക്രൈം നിയമപ്രകാരം ഇത്തരം ഫോട്ടോ എടുക്കുന്നത് ഇപ്പോള്‍ തന്നെ കുറ്റകൃത്യമാണെങ്കിലും കരട് നിയമം അടുത്ത കാലത്ത് വീണ്ടും നവീകരിച്ചിരുന്നു.

2015 ഒക്ടോബര്‍ മാസം രണ്ടു ചെറുപ്പക്കാരും മലിന ജല ടാങ്കറും ഉള്‍പ്പെട്ട ഭീകരമായ ഒരു അപകടത്തിന്റെ ദൃശ്യം ഷെയര്‍ ചെയ്തയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ഷെറാട്ടണ്‍ ഹോട്ടലിന്റെ കവാടത്തിലേക്ക് റോള്‍സ് റോയ്‌സ് കാര്‍ ഇടിച്ചു കയറ്റുന്ന ദൃശ്യം പങ്കുവച്ചയാളെയും പോലിസ് പിടികൂടി. എന്നാല്‍, ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റമോ ശിക്ഷയോ എന്താണെന്ന് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  3 months ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  3 months ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  3 months ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  3 months ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  3 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  3 months ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  3 months ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  3 months ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  3 months ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  3 months ago


No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  3 months ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  3 months ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  3 months ago