റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണം: മാര്‍ച്ചും ധര്‍ണയും നടത്തി
കായംകുളം: കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന് അവകാശപ്പെട്ട അരി, ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയ ഭക്ഷ്യ സാധനങ്ങളുടെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് തൊഴിലാളി മാര്‍ച്ചും ധര്‍ണയും നടത്തി.
സമരം ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.ജെ ആഞ്ചലോസ് എക്സ് എം.പി ഉദ്ഘാടനം ചെയ്തു.
അര്‍ഹമായ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ യോജിച്ച സമരം നടത്തേണ്ട കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്ടട്രീയം കളിക്കാന്‍ ബിജെപിയുമായി കൈകോര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സുകുമാരപിള്ള, എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ അജികുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ റഹീം, വി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എ ഷിജി, പ്രസാദ്, റാഫിരാജ്, മുസ്തഫ, കെ.കെ രാമചന്ദ്രന്, ടി.എ നസീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."