HOME
DETAILS
MAL
എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ സമ്മേളനം
backup
April 30 2018 | 02:04 AM
കോഴിക്കോട്: ചെങ്കോട്ടയെ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട്-വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന് ജോയിന്റ് സെക്രട്ടറി പി.പി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.കെ ഭാഗ്യ ബിന്ദു അധ്യക്ഷയായി.
ഭാരവാഹികള്‍: ബി. നന്ദകുമാര്‍ വടകര (കണ്‍വീനര്‍), ഗോവിന്ദ് മേനോന് കോഴിക്കോട്, പി.എ കോയസ്സന്‍ കുട്ടി സുല്‍ത്താന്‍ ബത്തേരി, ടി.എസ് ശ്രീകുമാര്‍ (ജോയിന്റ് കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."