കാപ്പാട് കടലോരത്ത് ആയിരം നര്‍ത്തകര്‍ നിറഞ്ഞാടി
കൊയിലാണ്ടി: ലോക നൃത്തദിനത്തോടനുബന്ധിച്ച് പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ കാപ്പാട് തീരത്ത് ഒരുക്കിയ സഹസ്രമയൂരം നൃത്തം ശ്രദ്ധേയമായി. കലാലയത്തിലെ ആയിരത്തോളം നൃത്തകലാകാരികളാണ് ശാസ്ത്രീയ നാടോടി നൃത്തച്ചുവടുകളുമായി കാപ്പാട് കടല്‍തീരത്തെ സായംസന്ധ്യയില്‍ വിശ്വമാനവികതയെ ഉദ്‌ഘോഷിച്ച് നൃത്തമാടിയത്.
കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും നര്‍ത്തകിമാരോടൊപ്പം ചുവടുവച്ചാണ് തുടക്കം കുറിച്ചത്. ആയിരം നര്‍ത്തകിമാരുടെ നൃത്തച്ചുവടുകള്‍ കാണാന്‍ നിരവധി കലാ സ്‌നേഹികളെത്തി. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു.വി ജോസ് നൃത്തസന്ദേശം നല്‍കി. തുടര്‍ന്ന് ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, പാശ്ചാത്യ നൃത്തം തുടങ്ങിയവ അരങ്ങേറി. കെ. ദാസന്‍ എം.എല്‍.എ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, ജില്ലാ ടൂറിസം കൗണ്‍സില്‍ മെംബര്‍ കെ.ടി രാധാകൃഷ്ണന്‍, വാര്‍ഡ് മെംബര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."