കൊവിഡ്-19: 'സാമ്പത്തിക അടിയന്തരാവസ്ഥ ആവശ്യമില്ല':ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക സഹായ പാക്കേജുമായി കേന്ദ്ര ധനമന്ത്രാലയം. 201819ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് 9 ശതമാനമാക്കി.
ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാനുള്ള അവസാന തീയതിയും ജൂണ്‍ 30 വരെയാക്കി. ധനമന്ത്രി നിര്‍മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കുള്ള സാഹചര്യമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണുകളുടേയും സമരപരിധിയും ജൂണ്‍ 30വരെ നീട്ടി.ഡെബിറ്റ് കാര്‍ഡുകളില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. രാജ്യത്തെ ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാവുന്നതാണ്. കൂടാതെ എ.ടി.എമ്മുകളുടെ സര്‍വിസ് ചാര്‍ജും പൂര്‍ണമായും ഒഴിവാക്കി.ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."