ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. റാന്നി മാടത്തുംപടി കാവുംമൂലയില്‍ വീട്ടില്‍ സജി-അനിത ദമ്പതികളുടെ മൂന്നുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയേയും കൊണ്ടു കടന്ന സ്ത്രീക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. പിതാവിന്റെ കൈയിലായിരുന്നു കുഞ്ഞ്. കുത്തിവയ്പ്പ് എടുക്കുന്നതിന് കുഞ്ഞിനെ വേണമെന്നു പറഞ്ഞ് എത്തിയ സ്ത്രീ സജിയുടെ കൈയില്‍ നിന്നു കുഞ്ഞിനെ വാങ്ങി കടന്നുകളയുകയായിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത്. സ്ത്രീ യൂണിഫോമില്‍ അല്ലായിരുന്നു എന്ന് സജി പറഞ്ഞു. കുഞ്ഞിന്റെ അമ്മ ആശുപത്രി വാര്‍ഡില്‍ ആയിരുന്നു. ഏറെ നേരം കഴിഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നു മനസിലായത്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ പൊലിസെത്തി തെരച്ചില്‍ ആരംഭിച്ചു. 30 വയസ് തോന്നിക്കുന്ന യുവതിയാണത്രേ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ കുഞ്ഞുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്.
ഓട്ടോറിക്ഷയിലാണ് ഇവര്‍ പോയതെന്നു പൊലിസിന് വിവരം ലഭിച്ചു. തെക്കേമല വരെ ഓട്ടോയില്‍ പോയശേഷം ബസില്‍ പത്തനംതിട്ട ഭാഗത്തേക്ക് പോയതായും പൊലിസിന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."