തളിപ്പറമ്പില്‍ ഇ-ടോയ്ലറ്റില് കവര്‍ച്ച 4000 രൂപയോളം നഷ്ടപ്പെട്ടു
തളിപ്പറമ്പ്: ദേശീയപാതക്ക് സമീപത്തെ ടാക്സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ ഇ-ടോയ്ലറ്റില് കവര്‍ച്ച. നാലായിരം രൂപയോളം മോഷണം പോയതായി പൊലിസ് പറഞ്ഞു. ഇന്നലെ പണം പുറത്തെടുക്കണമെന്ന് കരുതിയിരിക്കെയാണ് ശനിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. നാണയം നിക്ഷേപിക്കുന്ന ഇ-ടോയ്ലറ്റിന്റെ അറ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് നാണയങ്ങള്‍ കവര്‍ന്നത്. ഇന്നലെ രാവിലെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. തൊട്ടടുത്ത കടകളിലെ സി.സി.ടി.വി കാമറകളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലിസ്. കടകള്‍ ഇന്നലെ അവധിയായതിനാല്‍ കാമറകള്‍ പരിശോധിക്കാനായില്ല. സാധാരണ ഗതിയില്‍ നാണയം നിക്ഷേപിക്കപ്പെടുന്ന അറ നിറഞ്ഞാല്‍ 4000നും 5000നും ഇടയിലുള്ള തുകയാണ് ലഭിക്കാറുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇ-ടോയ്ലറ്റ് സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷമേ ഇനി ഉപയോഗിക്കാനാവൂയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."