ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയരാക്കണം: ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെത്തിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരോട് വീടുകളില്‍ സ്വയം ഒറ്റപ്പെട്ട് ഇരിക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ പലരും അതിന് തയാറാവുന്നില്ലെന്ന തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെ കാത്തു നില്‍ക്കാതെ അവരെ അടിയന്തരിമായി പരിശോധനയ്ക്ക് വിധേയരാക്കണം. അല്ലെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്കു രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാല്‍ സമയം പാഴാക്കാതെ എല്ലാവരിലും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെ ജനങ്ങളെ നിയന്ത്രിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലിസുകാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."