HOME
DETAILS
MAL
സ്ത്രീകള്‍ക്ക് ആറുമാസം പ്രസവാവധി ബില്‍ പാസാക്കി
backup
March 09 2017 | 19:03 PM
ന്യൂഡല്‍ഹി:രാജ്യത്ത് സംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി 26 ആഴ്ചയാക്കി പാര്‍ലമെന്റ് ബില്‍ പാസാക്കി. രണ്ട് പ്രസവം വരെ ആറുമാസത്തെ പ്രസവാവധി ഉറപ്പാക്കുന്ന മെറ്റേണിറ്റി ബെനഫിറ്റ് നിയമ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് ഇന്നലെ പാസാക്കിയത്. നേരത്തെ 12 ആഴ്ചയായിരുന്നു അവധിയുണ്ടായിരുന്നത്.മൂന്ന് മാസത്തിന് താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന മാതാവിന് മൂന്നുമാസം അവധി ലഭിക്കും. 50 വനിതാ തൊഴിലാളികളെങ്കിലുമുള്ള കമ്പനികളില്‍ കുട്ടികളെ പരിപാലിക്കാന്‍ പ്രത്യേക സൗകര്യം നിര്‍ബന്ധമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."