HOME
DETAILS

ഗോഡ്‌സെയുടെ പ്രേതങ്ങള്‍ ഉറഞ്ഞു തുള്ളുന്നു: മന്ത്രി എം.എം മണി

  
backup
February 07 2019 | 05:02 AM

%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

തിരുവനന്തപുരം: മഹാത്മജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രേതങ്ങള്‍ രാജ്യത്ത് ഉറഞ്ഞു തുള്ളുകയാണന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കെ.എം.വൈ.എഫ് സംസ്ഥാന സമിതി തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ 'മഹാത്മജിയുടെ ഘാതകര്‍ മാനവതയുടെ ഘാതകര്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഓര്‍മ്മ പോലും ഭയക്കുന്നവരാണ് അദ്ദേഹത്തെ പ്രതീകാത്മകമായി വീണ്ടും കൊല ചെയ്തു കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് വീടുപണി ചെയ്യുകയും സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കുകയും ചെയ്തവരാണ് ഗാന്ധി വധം ആഘോഷിക്കാനും വീണ്ടും ഗാന്ധിയെ അപമാനിക്കാനും ശ്രമിക്കുന്നത്.
ദേശീയ സമരത്തില്‍ ഗാന്ധിജിയോളം പങ്കുവഹിച്ച മറ്റൊരു നേതാവുമില്ലാത്തതിനാലാണ് മതവും രാഷ്ട്രീയവും മറന്ന് ഇന്ത്യന്‍ ജനത മുഴുവന്‍ അദ്ദേഹത്തെ ആദരിക്കുന്നത്. എന്നിട്ടും ഗാന്ധിജിയുടെ ചിത്രത്തില്‍ നിറയൊഴിച്ച ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനോ അപലപിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് അപലനീയമാണന്നും മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയുടെ കടക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊണ്ട ഗാന്ധിജിയെ വധിച്ചവര്‍ സമൂഹത്തിന്റെ മുഴുവന്‍ ശത്രുക്കളാണന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.എഫ് മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കടക്കല്‍ ജനൈദ് ആമുഖ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, ഹസന്‍ ബസരി മൗലവി, ഇലവു പാലം ഷംസുദീന്‍ മന്നാനി, നൗഷാദ് മാങ്കാംകുഴി, കരമന മാഹീന്‍, എസ്. ഇര്‍ഷാദ് മൗലവി, പാച്ചല്ലൂര്‍ അബ്ദു സലീം മൗലവി, അല്‍ അമീന്‍ റഹ്മാനി, മുണ്ടക്കയം ഹുസൈന്‍ മൗലവി, എ.വൈ ഷിജു, സഫീര്‍ ഖാന്‍ മന്നാനി സംസാരിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  42 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago