പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് കൂടുതല്‍ തുക ചെലവഴിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമെന്ന്
പെരിങ്ങോട്ടുകുര്‍ശ്ശി: പട്ടികജാതിവര്‍ഗ വിഭാഗക്കാര്‍ക്കായി ബജറ്റില്‍ വകയിരുത്തിയ തുക കൂടുതല്‍ ചെലവഴിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണെന്ന് പട്ടികജാതി വര്‍ഗ നിയമ സാംസ്കാരിക മന്ത്രി എ.കെ ബാലന് പറഞ്ഞു.
പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ഫര്‍ണീച്ചര്‍, സൈക്കിള്‍ എന്നിവയുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിതുകയുടെ 90 ശതമാനത്തിലേറെ വിനിയോഗിച്ച പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തുള്പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഗോപിനാഥ് അധ്യക്ഷനായി.
പരിപാടിയില്‍ വൈസ് പ്രസിഡന്റ് ഭാഗ്യലത, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. രവീന്ദ്രന്, എം.കെ ഗോപാലന്, കെ.ആര് ജയചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."