കൊണ്ടോട്ടി ബ്ലോക്ക് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരേ നഗരസഭ
കൊണ്ടോട്ടി: ബ്ലോക്ക് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നിരത്തരാവാദ നിലപാടിനെതിരെ നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്ത്. പൊതുമരമാത്ത് പ്രവര്‍ത്തികള്‍ക്ക് ടി.എസ് അനുവദിക്കാതെ അസി.എക്സിക്യൂട്ടീവ് എന്ജിനീിയര് കാലതാമസം വരുത്തുകയാണെന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പദ്ധതിപ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ നഗരസഭയുടെ പൊതുമരാമത്ത് പ്രവൃത്തികളില്‍ മിക്കതും അനുമതി കാത്ത് കെട്ടിക്കിടക്കുകയാണ്. ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സ്ഥിരസമിതി ചെയര്മാന്മാരടക്കം ബ്ലോക്കിലെത്തി പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തിലും കൗണ്‍സിലര്‍മാര്‍ ബ്ലോക്ക് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ പ്രതിഷേധം അറയിച്ചു. തുടര്‍ന്ന് ഈ വിഷയത്തില്‍ ആവശ്യമെങ്കില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."