പുറത്തുള്ള മലയാളികള്‍ അവിടെ തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ യാത്ര ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ സുരക്ഷിതമായി തുടരാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവില്‍ താമസിക്കുന്ന മേഖലയിലെ പ്രാദേശിക ഭരണകൂടം നിഷ്കര്‍ഷിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനാലും കേരളത്തിലേക്കുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നല്കിയ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും തയാറാകണം.
എന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ക്ക് വിവരങ്ങള്‍ നല്കാന് സര്‍ക്കാര്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."