HOME
DETAILS

കാലടി പാലം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി

  
backup
February 07 2019 | 08:02 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

പെരുമ്പാവൂര്‍: കാലടി സമാന്തര പാലം എത്രയും വേഗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവര്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഡിസൈന്‍ പൂര്‍ത്തികരിച്ചിട്ടില്ല എങ്കിലും പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ തന്നെ ' ഡ്രിക്ക് ' വിഭാഗമാണ് ഡിസൈന്‍ തയ്യാറാക്കുന്നത്. രൂപരേഖ പൂര്‍ത്തികരിച്ചു എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം മന്ത്രിസഭ അംഗീകാരം നല്‍കി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തികരിച്ചില്ലെന്ന് എം.എല്‍.എ മാര്‍ ചൂണ്ടിക്കാട്ടി. ചില തര്‍ക്കങ്ങള്‍ മൂലം ഇടക്ക് വെച്ചു നിര്‍ത്തിവെച്ച ഈ ജോലികള്‍ ഉടന്‍ തന്ന പൂര്‍ത്തികരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
2012 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിന് 42 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ പാലത്തിനായി 92 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കണക്കാക്കിയിരുന്നത്. പുതുക്കിയ അലൈന്മെന്റ് പ്രകാരം പുതിയ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചു പുതിയ ഭരണാനുമതി ലഭ്യമാക്കേണ്ടതുണ്ട്. കേരളത്തിന്റെ തെക്ക് വടക്ക് യാത്രികര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന പാലമാണ് ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  32 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago