നിലമ്പൂര്‍ നഗരസഭയില്‍ വഴിയോര കച്ചവട വിവരശേഖരണ സര്‍വേ ആരംഭിച്ചു
നിലമ്പൂര്‍: വഴിയോര കച്ചവടക്കാരുടെ ക്ഷേമവും ജീവനോപാധിയും സംരക്ഷിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ പാര്‍പ്പിട നഗരദാരിദ്ര്യ നിര്‍മാര്‍ജന മന്ത്രായലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യവകുപ്പ്, കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴില്‍ നിലമ്പൂര്‍ നഗരസഭയില്‍ നഗര കച്ചവട സര്‍വേക്ക് തുടക്കമായി.
വടപുറം കനോലി പ്ലോട്ടില്‍ വിവരശേഖരണ ഉദ്ഘാടനം നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് നിര്‍വഹിച്ചു. ദേശീയ നഗര ഉപജീവന ദൗത്യം മാനേജര്‍ പി.കെ സുബൈറുലവാന്‍ അധ്യക്ഷനായി. നിലമ്പൂര്‍ അമല്‍ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.പി ജനീഷ് ബാബു, സ്റ്റുഡന്റ് കോര്‍ഡിനേര്‍മാരായ പി.വി മെബിന്‍, കെ റിസാന സര്‍വെക്ക് നേതൃത്വം നല്‍കി.
നഗരത്തിലെ അര്‍ഹരായ തെരുവുകച്ചവടക്കാരെ കണ്ടെത്തി പുനരധിവാസം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍വെയിലൂടെ കണ്ടെത്തുന്ന ഇത്തരം കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
തെരുവ് കച്ചവടക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സും ഉറപ്പു വരുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. നിലമ്പൂര്‍ അമല്‍ കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് സര്‍വെ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."