HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ പ്രവിശ്യകൾക്കിടയിലെ യാത്രാ നിരോധനം ഇന്ന് വൈകീട്ട് മൂന്ന് മുതൽ പ്രാബല്യത്തിൽ
backup
March 26 2020 | 07:03 AM
റിയാദ്: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിൽ പ്രഖ്യാപിച്ച പ്രവിശ്യ ലോക്ഡൗൺ ഇന്ന് മുതൽ ആരംഭിക്കും. രാജ്യത്തെ പതിമൂന്ന് പ്രവിശ്യകൾക്കിടയിൽ പോക്ക് വരവുകൾ പൂർണ്ണമായും തടയുന്ന പുതിയ നടപടികളുടെ വിജയത്തിനായി സൈന്യവും രംഗത്തുണ്ട്. ഇന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പ്രവിശ്യകൾക്കിടയിലെ നിരോധനം നേരത്തെ പ്രഖ്യാപിച്ച കർഫ്യു കാലയളവ് അവസാനിക്കുന്നത് വരെ നില നിൽക്കും.
കര്‍ഫ്യൂ നിയമം അവസാനിക്കുന്നത് വരെ ആര്‍ക്കും ഇതോടെ അവരവര്‍ താമസിക്കുന്ന പ്രവിശ്യക്ക് പുറത്തുപോകാനാവില്ലെന്ന് റോഡ് സുരക്ഷാ സേന ഡയറക്ടറേറ്റ് അറിയിച്ചു. കോവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ സ്വദേശികളും വിദേശികളും ഒരുപോലെ സഹകരിക്കണമെന്ന് സേന ആവശ്യപ്പെട്ടു. ലംഘിക്കാന്‍ ശ്രമിച്ചാല്‍ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. റിയാദ്, മക്ക, മദീന നഗരികൾ അതിർത്തി വെച്ചു തിരിച്ചാണ് മൂന്ന് മണിക്കുള്ള കർഫ്യു ആരംഭിക്കുക. ബാക്കിയുള്ള എല്ലാ പ്രവിശ്യകളിലും വൈകീട്ട് ഏഴിനാണ് കര്‍ഫ്യൂ ആരംഭിക്കുക.
ഇതോടൊപ്പം മക്ക, മദീന, റിയാദ് നഗരങ്ങൾക്കുള്ള ലോക്ഡൗണും ഇന്ന് മൂന്ന് മണിക്ക് ആരംഭിക്കും. മൂന്ന് മണി മുതല്‍ കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ ഇവിടങ്ങളിൽ ഉള്ളവർ അകത്തിരിക്കണം. മൂന്ന് മണിക്ക് ശേഷം ഈ നഗര പരിധികൾക്ക് അപ്പുറം കുടുങ്ങിയവര്‍ അവിടെ തന്നെ തങ്ങേണ്ടി വരും. രാത്രി കര്‍ഫ്യൂ രാവിലെ ആറിന് അവസാനിച്ച ശേഷമേ തിരിച്ചും പോകാനാകൂ. നഗരങ്ങള്‍ക്കകത്ത് മാത്രമാണ് വൈകീട്ട് മൂന്നിന് കര്‍ഫ്യൂ തുടങ്ങുക. മക്ക പ്രവിശ്യയിലുള്ള ജിദ്ദക്ക് മൂന്ന് മണിക്ക് കര്‍ഫ്യൂ ബാധകമാകില്ല.
മക്ക, മദീന, റിയാദ് നഗരികൾ ഒഴികെയുള്ള സ്ഥലങ്ങളിൽ കർഫ്യു ഏഴ് മണിക്കാണ് ആരംഭിക്കുക.
റിയാദിലുള്ളവര്‍ക്ക് ദീറാബ്, സഅദ്, അല്‍ഖസീം, സല്‍ബൂഖ്, ഖിദ്ദിയ, അല്‍ഖര്‍ജ് റോഡുകളിലെ ചെക്ക് പോസറ്റുകളിലൂടെയും പഴയ ഖര്‍ജ് റോഡ്, റുമാഹ് റോഡ് എന്നിവിടങ്ങളിലെ താത്കാലിക ചെക്ക് പോസ്റ്റുകളിലൂടെയും. മക്കയിലുള്ളവര്‍ക്ക് ശുമൈസി, ഓള്‍ഡ് ജിദ്ദ, സൈല്‍, കാകിയ്യ, അല്‍കര്‍റ്, നവാരിയ, മക്കയിലേക്കുള്ള സര്‍വീസ് റോഡുകള്‍ എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ വഴിയും മദീനയിലുള്ളവര്‍ക്ക് അല്‍ഹിജ്‌റ, യാമ്പു, അല്‍ഖസീം ചെക്ക് പോസ്റ്റുകള്‍ വഴിയും പഴയ ഖസീം റോഡിലെ താത്കാലിക ചെക്ക് പോസ്റ്റ് വഴിയും മദീനയിലുള്ളവര്‍ക്ക് അല്‍ഹിജ്‌റ, യാമ്പു, അല്‍ഖസീം ചെക്ക് പോസ്റ്റുകള്‍ വഴിയും പഴയ ഖസീം റോഡിലെ താത്കാലിക ചെക്ക് പോസ്റ്റ് വഴിയും യാത്ര ചെയ്യാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."