HOME
DETAILS
MAL
മദ്യശാലകള്‍ അടച്ചത് കൊവിഡിനേക്കാള്‍ വലിയ സാമൂഹ്യപ്രശ്നമായി മാറുമോ എന്ന് ആശങ്ക: മന്ത്രി കടകംപള്ളി സുരേന്ദ്രന്
backup
March 26 2020 | 07:03 AM
തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് കൊവിഡിനേക്കാള്‍ വലിയ സാമൂഹ്യപ്രശ്നമായി മാറുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്ന് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെവരുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൊവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്നമായി മാറുമോ എന്ന ഭയാശങ്കയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഏതാനും പേരെ ഡീ ആഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട് വളരെ വലിയ പ്രശ്നമാണ് ഇതെന്ന് തോന്നുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."