HOME
DETAILS

സത്വര നടപടികള്‍ ഇല്ല

  
backup
April 30 2018 | 05:04 AM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2



ആലപ്പുഴ :ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആലപ്പുഴ ബീച്ചില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു.
വിനോദ സഞ്ചാരികളും പ്രദേശവാസികളും അടക്കം ആയിരക്കണക്കിന് പേര്‍ നിത്യേന വന്നുപോകുന്ന ബീച്ചില്‍ മാലിന്യ നിക്ഷേപം തടണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഗണനീയ സ്ഥാനമാണ് ആലപ്പുഴയ്ക്ക്. അതില്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയം കായല്‍ സഞ്ചാരവും കടല്‍ സൗന്ദര്യവുമാണ്.കടപ്പുറത്തിന്റെ സൗന്ദര്യം നുകരാനും വിശ്രമവേളകള്‍ ആനന്ദകരമാക്കാനും ഇവിടെയെത്തുന്ന വിദേശ സഞ്ചാരികള്‍ നിരവധിയാണ്. ഇവരെ കൂടാതെ സ്വദേശികളായ സഞ്ചാരികളും പ്രദേശവാസികളെയുംക്കൊണ്ട് ബിച്ച് സദാ സജീവമാണ്. മാലിന്യകൂമ്പാരമായി കിടന്ന ബീച്ചിനെ ശുദ്ധീകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമാണ് ടൂറിസ്റ്റുകളുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചത്. എന്നാല്‍ കുറച്ചു നാളുകളായി ബീച്ചില്‍ മാലിന്യ നിക്ഷേപം അധികരിക്കുന്നത് ആശങ്കപരത്തുന്നുണ്ട്. അറവുമാലിന്യങ്ങള്‍ യാതൊരു മടിയും കൂടാതെയാണ് കടലോരത്തും കടലിലുമായി നിക്ഷേപിക്കുന്നത്. കടലിലേക്ക് എറിയുന്ന മാലിന്യങ്ങള്‍ വീണ്ടും തിരതളളലില്‍ കരയിലേക്ക് അടിച്ചു കയറും. ഇവ ഭക്ഷിക്കാന്‍ തെരുവുനായക്കള്‍ കൂടിയാകുമ്പോള്‍ കടപ്പുറം അക്ഷരാര്‍ത്ഥത്തില്‍ മാലിന്യപുരയായി. മാത്രമല്ല ഇവറ്റകള്‍ സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്നുണ്ട്.
കഴിഞ്ഞദിവസം നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വിദേശിയടക്കം അഞ്ചുപേര്‍ക്ക് കടിയേറ്റിരുന്നു. സഞ്ചാരികളെ കൂടാതെ പ്രഭാത - സായാഹ്ന സവാരിക്കായി എത്തുന്നവര്‍ക്കും നായക്കൂട്ടം ഭീഷണിയാകുന്നുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള കടപ്പുറത്ത് മാലിന്യ നിക്ഷേപം തടയാന്‍ കര്‍ശനമായ നടപടികള്‍ളോ സംവിധാനമോ ഇല്ല. ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാക്കുന്ന അറവുമാലിന്യ നിക്ഷേപകരെ പിടിക്കൂടാനൊ ശിക്ഷാ നടപടികള്‍ കൈകൊളളാനോ അധികൃതര്‍ മെനക്കെടാറില്ല.വിദേശയടക്കം അഞ്ചോളം പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്നു പറഞ്ഞ നഗരസഭാധികൃതരും ഇപ്പോള്‍ മൗനംപാലിക്കുകയാണ്. സഞ്ചാരികള്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് പിരിക്കാനും ഇവരെ ഹോംസ്‌റ്റേകളിലേക്ക് എത്തിക്കാനുമാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം.
പോര്‍ട്ട് അധികൃതര്‍ ചില്ലിട്ട കാബിനുകളില്‍ സമയം ചെലവഴിക്കുമ്പോള്‍ കടപ്പുറത്തെ യാതൊരു വിവരവും ഇവര്‍ അറിയുന്നില്ല. ഇരുപതോളം വനിതകളെയാണ് ഡി റ്റി പി സി കടപ്പുറം ശുചീകരിക്കാന്‍ നിയോഗിച്ചിട്ടുളളത്. എന്നാല്‍ പുലര്‍ച്ചെ വട്ടം കൂടലാണ് ഇവരുടെ സ്ഥിരം പരിപാടി. ബീച്ചില്‍ പ്രഭാതസാവരിക്കെത്തുന്നവര്‍ സ്ഥലംവിട്ടാല്‍ ശുചീകരണ തൊഴിലാളികളും കരയ്ക്ക്കയറും. അന്നത്തെ പണി അതോടെ തീരും.
ലക്ഷങ്ങള്‍ ശമ്പള ഇനത്തില്‍ ചെലവിടുന്ന ഡി റ്റി പി സി ഇവരെ നിയന്ത്രിക്കാനോ പണിയെടുപ്പിക്കാനോ ശ്രമിക്കുന്നില്ല. ഇത് ഇക്കൂട്ടര്‍ക്ക് സഹായമാകുകയാണ്. ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ പണിയെടുക്കുന്ന ഇവര്‍ ജോലി സ്ഥിരതയ്ക്കായി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  7 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago