HOME
DETAILS

ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം; സഊദിവത്കരണത്തില്‍ ഇളവ് നല്‍കി

  
backup
February 07 2019 | 15:02 PM

nitaqat-saudi-arabia-shops-spm-gulf

#നിസാര്‍ കലയത്ത്


ജിദ്ദ: സഊദിയില്‍ പുതുതായി ആരംഭിക്കുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സഊദിവത്കരണത്തില്‍ ഇളവും കൂടാതെ ഒമ്പത് സേവനങ്ങളും തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒമ്പത് തൊഴില്‍ വിസകളനുവദിക്കാനും ധാരണയായി.
ഓണ്‍ലൈന്‍ വഴി വിസകളനുവദിക്കുക, പുതുതായി ജോലിക്ക് നിയമിക്കുന്ന സഊദി പൗരന്‍മാരെ ഉടനടി നിത്വാഖാത്തിന്റെ ഭാഗമാക്കുക, ഒഴിവ് വരുന്ന തസ്തികകള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കുക, ഉന്നത തസ്തികകള്‍ സഊദിവത്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, തൊഴില്‍രഹിതരായി രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ സേവനങ്ങളും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കും.

സഊദിവത്കരണം ഉയര്‍ത്തുന്നതിന് ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റിയും ഇതിനായുള്ള കരാറില്‍ ഒപ്പുവച്ചു. പുതിയ കരാറനുസരിച്ച് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകളനുവദിക്കും. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യത്തെ ഒരു വര്‍ഷത്തേക്ക് സഊദിവത്കരണത്തില്‍ ഇളവുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago