HOME
DETAILS
MAL
'കാരുണ്യ' ബസ് സര്‍വിസ് മാതൃകയാകുന്നു
backup
April 30 2018 | 05:04 AM
കടുത്തുരുത്തി: ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാതൃക കാട്ടി ഒരു ബസ് സര്‍വിസ്. കാന്‍സര്‍ രോഗികള്‍ക്കും നിരാലമ്പരായ വ്യദ്ധര്ക്കും സൗജന്യ യാത്രയൊരുക്കിയാണ് ബസ് സര്‍വിസ് നടത്തുന്നത്. ആയാംകുടി-കോട്ടയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന ദേവമാത ബസാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മറ്റൊരു മാത്യകയായകുന്നത്.
രാവിലെ ഏഴിന് ആയാംകുടിയില്‍ നിന്നും സര്‍വീസ് തുടങ്ങുന്ന ബസില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള രോഗികളാണ് അധികവും യാത്ര ചെയ്യുന്നത്. അതില്‍ അധികവും നിലാരംബരായ വ്യദ്ധരും ക്യാന്‍സര്‍ രോഗികളുമാണ്. ഇതാണ് ബസ് മാനേജ്മെന്റിനെ സൗജന്യ ബസ് യാത്ര നടത്താന്‍ പ്രേരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, പാല ബ്ലഡ് ഫോറം മെമ്പരുമായ രാജേഷ് കുര്യനാടിന്റെ ബസാണ് സൗജന്യ യാത്രയൊരുക്കി സര്‍വിസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."